CHANGARAMKULAM

രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ കരിക്കുലത്തിലുൾപ്പെടുത്തണം : ആലങ്കോട് ലീലാ കൃഷ്ണൻ


ചങ്ങരംകുളം : രാജ്യത്തിന്റെ സംസ്കാരിക വൈവിധ്യങ്ങളെയും മതേതര മൂല്യങ്ങളെയും സിലബസുകളിലുൾപ്പെടുത്തി വിദ്യാഭ്യാസ രീതി പരിഷ്കരിക്കണമെന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാ കൃഷ്ണൻ പ്രസ്താവിച്ചു. ഐഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എജ്യൂക്കേഷൻ സംഘടിപ്പിച്ച സംസ്ഥാന തല പ്രവേശനോത്സവം പ്രിഫേറ്ററി ’25 പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യയന വർഷാരംഭത്തിന് തുടക്കമറിയിച്ച് നടന്ന പ്രിഫേറ്ററി ’25 പ്രൗഢമായി സമാപിച്ചു. ഐ എ എം ഇ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ജൂൺ രണ്ടിന് വിവിധ രീതിയിൽ വിപുലമായ പരിപാടികളോടെ സ്കൂളുകൾ വിദ്യാർത്ഥികളെ വരവേൽക്കുന്നതിൻ്റെ മുന്നോടിയായാണ് പ്രിഫേറ്ററി ’25 മികച്ച രീതിയിൽ സജ്ജീകരിച്ചത്. ഐ എ എം ഇ അക്കാദമിക് സെക്രട്ടറി നൗഫൽ കോഡൂർ പ്രിഫേറ്ററി മെസേജ് നൽകി. ഹാൻഡ് ഇൻ ഹാൻഡ് വി മാർച്ച് വിത് ഫെയ്ത് എന്ന് തുടങ്ങുന്ന പ്രിഫേറ്ററി തീം സോംഗിൻറെ റിലീസും നടന്നു. ഇർശാദ് പ്രസിഡണ്ട് കെ സിദ്ദീഖ് മൗലവി അയിലക്കാട്, സിറാജ് മലപ്പുറം യൂണിറ്റ് മാനേജർ ജമാൽ കരുളായി , ഐ എ എം ഇ അക്കാദമിക് പ്രോജക്ട് ഹെഡ് മഷൂദ് മംഗലാപുരം, ജനറൽ സെക്രട്ടറി വി പി എം ഇസ്ഹാഖ്, വാരിയത്ത് മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.
അഷ്റഫ് ജമാലുദ്ധീൻ, പി പി നൗഫൽ സഅദി , ഹസൻ നെല്ലിശേരി, കെ എം ശരീഫ് ബുഖാരി, അഫ്സൽ കൊളാരി, കെ എം ബശീർ സഖാഫി, പി മുഹമ്മദ് സലീം തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ : ഐ എ എം ഇ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം പന്താവൂർ ഇർശാദിൽ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button