Categories: KERALA

രാജ്ഭവനിൽ നടക്കുന്ന പരിപാടികളിൽ ഭാരതാംബ ചിത്രമുണ്ടാകും; നിലപാടിലുറച്ച് ഗവർണർ

ഭാരതാംബ ചിത്രത്തിൽ വിട്ടുവീഴ്ചയില്ലാതെ രാജ്ഭവൻ. രാജ്ഭവനിൽ നടന്ന പരിപാടി മന്ത്രി വി ശിവൻകുട്ടി ബഹിഷ്‌കരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിക്കാൻ ഒരുങ്ങുകയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. അടുത്ത തവണ ഗവർണറും മുഖ്യമന്ത്രിയും നേരിട്ട് കാണുമ്പോൾ അതൃപ്തി അറിയിക്കും.രാജ്ഭവനിൽ ഉദ്ഘാടന ചടങ്ങ് നടത്തിയാൽ ഭാരതാംബ ചിത്രമുണ്ടാകുമെന്നും സംസ്ഥാന സർക്കാർ പരിപാടിയായാലും അതിൽ മാറ്റമുണ്ടാകില്ലെന്നും രാജ്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി. അതുകൊണ്ട് സർക്കാരാണ് രാജ്ഭവനിൽ ഉദ്ഘാടന ചടങ്ങുകൾ നടത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. സത്യപ്രതിജ്ഞാ ചടങ്ങുകളിൽ ഭാരതാംബയുടെ ചിത്രമുണ്ടാവില്ല.

കഴിഞ്ഞ ദിവസം നടന്ന സ്‌കൗട്ട്‌സ് പരിപാടി സർക്കാർ പരിപാടിയായിരുന്നില്ലെന്നും രാജ്ഭവൻ കൂട്ടിച്ചേർത്തു. രാജ്ഭവനിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ ഭാരതാംബ ചിത്രമുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടില്ലെന്നാണ് രാജ്ഭവൻ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തെറ്റാണെന്നും വൃത്തങ്ങൾ പറഞ്ഞു.

Recent Posts

കനത്ത മഴ ,​ നാളെ തൃശ്ശൂർ ഉൾപ്പെടെ നാലു ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊച്ചി : കനത്ത മഴയെ തുടർന്ന് കോട്ടയം എറണാകുളം,​ ഇടുക്കി,​ തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കളക്ടർമാർ അവധി…

18 minutes ago

പട്ടാമ്പി ഭാരതപ്പുഴയിൽ കണ്ടെത്തിയ മൃതദേഹം കാവശ്ശേരി കഴനി എരകുളം സ്വദേശി പ്രണവിന്റേതാണെന്ന് തിരിച്ചറിഞ്ഞു

തരൂർ:തരൂർ കരിങ്കുളങ്ങരയിലെ ഗായത്രിപുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് പട്ടാമ്പിയിൽ നിന്നും കണ്ടെത്തി. കാവശ്ശേരി കഴനി എരകുളം കുന്നും പുറം…

2 hours ago

പട്ടാമ്പി ഭാരതപ്പുഴയിൽ കണ്ടെത്തിയ മൃതദേഹം കാവശ്ശേരി കഴനി എരകുളം സ്വദേശി പ്രണവിന്റേതാണെന്ന് തിരിച്ചറിഞ്ഞു

തരൂർ:തരൂർ കരിങ്കുളങ്ങരയിലെ ഗായത്രിപുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് പട്ടാമ്പിയിൽ നിന്നും കണ്ടെത്തി. കാവശ്ശേരി കഴനി എരകുളം കുന്നും പുറം…

2 hours ago

വെർച്വൽ അറസ്റ്റ്’ ഭീഷണി: 18 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേർ കോഴിക്കോട് പിടിയിൽ

തട്ടിപ്പിന് ഇരയായത് ഒരു സ്ത്രീയും മകനുമാണ്. പ്രതികളായ മുഹമ്മദ് ഷാനിഷും മുഹമ്മദ് ജനീസും അറസ്റ്റിലായി. കൊടുവള്ളി മേഖലയിൽ പ്രതികൾക്കെതിരെ മറ്റ്…

2 hours ago

കാളിക്കാവിൽ 5 വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരണപ്പെട്ടു, ഒരാളുടെ നില ഗുരുതരം

കാളികാവ് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടയിൽ അഞ്ച് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം, മൂന്ന് പേർ…

2 hours ago

കുറ്റിപ്പുറത്ത് പുഴയിൽ ചാടിയ യുവതിയെ ഫയർഫോഴ്‌സ്‌ രക്ഷപ്പെടുത്തി

കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ആനക്കര മണ്ണിയംപെരുമ്പലം സ്വദേശിയായ 38 കാരിയാണ് ഇന്നലെ വൈകുന്നേരം…

4 hours ago