എടപ്പാൾ: രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തിൽ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. പഴയ ബ്ലോക്ക് കേന്ദ്രീകരിച്ചു കൊണ്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ് സുധീർ അദ്ധ്യക്ഷത വഹിച്ചു. കെ.വി നാരായണൻ, ഇ.പി വേലയുധൻ, കെ.രാജിവ്, ആഷിഫ് പൂക്കരത്തറ, കെ.പി അച്ചുതൻ, ബാവ കണ്ണയിൻ, ആതിര ബാബു, ജയരാജൻ, എന്നിവർ പ്രസംഗിച്ചു. വാർഡ് തലങ്ങളിൽ രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചയും അനുസ്മരണവും നടന്നു,