EDUCATION

രസതന്ത്ര നോബേല്‍ പ്രഖ്യാപിച്ചു; ബെഞ്ചമിന്‍ ലിസ്റ്റിനും , ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനും പുരസ്‌കാരം

സ്വീഡന്‍: ജര്‍മന്‍ ഗവേഷകനായ ബെഞ്ചമിന്‍ ലിസ്റ്റിനും ബ്രിട്ടീഷ് വംശജനായ അമേരിക്കന്‍ ഗവേഷകന്‍ ഡേവിഡ് ഡബ്ല്യൂ.സി. മക്മില്ലനും രസതന്ത്ര നൊബേല്‍. പുതിയയിനം രാസത്വരകങ്ങള്‍ കണ്ടെത്തിയതിനാണ് 2021 ലെ നെബോല്‍ സമ്മാനം ഇവര്‍ നേടിയത്. സമ്മാനത്തുകയായ 11.4 ലക്ഷം ഡോളര്‍ (8.2 കോടി രൂപ) ഇരുവരും പങ്കിടും. 1968 ല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ ജനിച്ച ലിസ്റ്റ് മാക്സ് ഗോഥെ യൂനിവാഴ്സിറ്റിയില്‍നിന്നാണ് പി.എച്ച്.ഡി നേടിയത്. ഇപ്പോള്‍ മാകസ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ്. ഡേവിഡ് മാക്മില്ലന്‍ 1968 ല്‍ യു.കെയിലെ ബെല്‍ഷെല്ലിലാണ് ജനിച്ചത്. നിലവില്‍ പ്രെന്‍സിട്ടണ്‍ സര്‍വകലാശാലയില്‍ അധ്യാപകനാണ്. യു.എസിലെ കാലഫോര്‍ണിയ സര്‍വകലാശാലയിലാണ് പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button