CHANGARAMKULAM
രസതന്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ച മൂക്കുതല പിടാവന്നൂർ സ്വദേശിയായ ഡോക്ടർ രമണിയെ ആദരിച്ചു

ചങ്ങരംകുളം:ജില്ലാ ട്രോമാകെയർ ചങ്ങരംകുളം സ്റ്റേഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ വനിതാ ദിനത്തിൽ തികച്ചും വ്യത്യസ്തമായ ഒരു വനിതയെ കണ്ടെത്തി ആദരവ് നൽകി.രസതന്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ച മൂക്കുതല പിടാവന്നൂർ സ്വദേശിയായ ഡോക്ടർ രമണിയെ ആണ് ആദരിച്ചത്.തികച്ചും പ്രയാസകരമായ സാഹചര്യങ്ങളിലൂടെ വളർന്നു വിദ്യാഭ്യാസം നേടുകയും ആത്മ വിശ്വാസത്തോടെ ഡോക്ടറേറ്റ് എടുക്കാനും സാധിച്ചു. ഇങ്ങനെയുള്ള വ്യക്തിത്വത്തെ കണ്ടെത്തി ഓരോ വർഷവും ആദരവ് നൽകി വരികയാണ്.ട്രോമാകെയർ ചങ്ങരംകുളം യൂണിറ്റ് അംഗങ്ങൾ.ആദരവിന് നന്ദിയും കടപ്പാടും ഡോക്ടർ രമണി അറിയിച്ചു.യൂണിറ്റ് അംഗങ്ങൾ ആയ സാജിത,മുഹമ്മദ് അലി,കബീർ ഷാ,ഹംസ,റിയാസ്,പ്രേമദാസ് എന്നിവർ പങ്കെടുത്തു.
