രമേശ് ചെന്നിത്തല പിണറായി വിജയൻ്റെ ഐശ്വര്യം;കുമ്മനം


എടപ്പാൾ: രമേശ് ചെന്നിത്തലയാണ് പിണറായി വിജയൻ്റെ ഐശ്വര്യമെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ചെന്നിത്തലയുടെ ഐശ്വര്യ യാത്ര പിണറായി സർക്കാരിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. വട്ടംകുളം പഞ്ചായത്തിലേക്ക് വിജയിച്ച ബി ജെ പി മെമ്പർമാർക്ക് നൽകിയ സ്വീകരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റും വോട്ടും വർദ്ധിപ്പിച്ച് നേട്ടം ഉണ്ടാക്കിയ പാർട്ടി BJPയാണ്. ഇരു മുന്നണികൾക്കും നഷ്ടമാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിൽ ഇടതു വലതു സഖ്യമാണ് നിരവധി തദ്ദേശ സ്ഥാപനങ്ങൾ ഭരിക്കുന്നത്. കേരളത്തിലും ഇവർ തമ്മിൽ സഖ്യമാണ്. തീവ്രവാദ -വർഗീയ സഖ്യം ഇരു മുന്നണികളും വിജയിക്കാൻ വേണ്ടി ഉപയോഗിച്ചു.നിയമസഭാ തെരഞ്ഞെടുപ്പിൽ ജനം BJPയെ ഭരണത്തിലെത്തിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.വട്ടംകുളം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് നരേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് രവിതേലത്ത്, മേഖലാ വൈസ് പ്രസിഡണ്ട് കെ.കെ.സുരേന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി രാജീവ് കല്ലംമുക്ക്, തവനൂർ മണ്ഡലം പ്രസിഡണ്ട് കെ.പി.സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി കെ.വി.അശോകൻ, വൈസ് പ്രസിഡണ്ട് എം.നടരാജൻ, സംസ്ഥാന കൗൺസിൽ അംഗം കെ.പി.രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ദിലീപ് എരുവപ്ര, പദ്മ ടീച്ചർ, ഷിജിലപ്രദീപ്, സുജീഷ് കല്ലാനിക്കാവ്, കെ. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

