EDAPPAL
രണ്ട് മാസത്തിനുള്ളിൽ കുണ്ടയാർ പാലത്തിലൂടെ ജനങ്ങൾക്ക് സഞ്ചരിക്കാനാകും;കെ ടി ജലീൽ എംഎൽഎ


എടപ്പാൾ: രണ്ട് മാസത്തിനുള്ളിൽ കുണ്ടയാർ പാലത്തിന്റെ മെയിൽ സ്ലാബിൻ്റെ കോൺക്രീറ്റിംങ്ങ് പൂർത്തിയാക്കി അതിലൂടെ ജനങ്ങൾക്ക് നടന്ന് പോകാനുള്ള സൗകര്യം
ഉണ്ടാകുമെന്ന് കെ.ടി ജലീൽ എംഎൽഎ.
പാലം പണി നീണ്ടുപോകുന്നതിനെതിരെ വ്യാപകമായി പരാതിയുടെ ഉയർന്ന സാഹചര്യത്തിൽ സ്ഥലം സന്ദർശിക്കുകയായിരുന്നു എം എൽ എ. എക്സിക്യൂട്ടീവ് എൻഞ്ചിനീയർ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. നിലവിൽ നട പാലമായി ഉപയോഗിക്കുന്ന സ്ഥലത്ത് രാത്രിയിൽ വെളിച്ചത്തിന് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
