EDAPPAL
രണ്ടു പതിറ്റാണ്ടിനുശേഷം ആലങ്കോട് കുട്ടൻനായരില്ലാതെ പാന

ആലങ്കോട് കുട്ടൻനായർ പാനപ്പന്തലിൽ തിരി ഉഴിച്ചിൽ അവതരിപ്പിക്കുന്നു
ഭക്തിസാന്ദ്രമായും സൗന്ദര്യാത്മകമായും അവതരിപ്പിക്കുകയും ചെയ്താണ് കുട്ടൻനായർ ഈ രംഗത്ത് ശ്രദ്ധേയനായത്.
കുട്ടൻനായരുടെ അകാലവിയോഗത്തോടെ കാണാപ്പാഠമായി ചൊല്ലി അവതരിപ്പിക്കാൻ ആരുമില്ലാതായിട്ടുണ്ട്. ബുധനാഴ്ച ശുകപുരം കുളങ്കര ഭഗവതി ക്ഷേത്രത്തിലാണ് ആദ്യമായി മകൻ മണികണ്ഠൻ, ശിഷ്യരായ രാമൻ നായർ, ഉണ്ണികൃഷ്ണൻ, തായമ്പക വിദ്ഗധൻ ശുകപുരം ദിലീപ്, സഹോദരൻ ഗംഗാധരന്റെ മകനും സോപാനം പഞ്ചവാദ്യം സ്കൂൾ ഡയറക്ടറുമായ സന്തോഷ് ആലങ്കോട് എന്നിവരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച കുളങ്കരയിൽ പാന നടക്കുക. ഞായറാഴ്ച മൂതൂർ കല്ലാനിക്കാവിലും പാനയുണ്ട്. കാരേക്കാട് ക്ഷേത്രത്തിലെ ഉത്സവനാളിൽ നടക്കുന്ന പാനയടക്കം പ്രദേശത്തെ ക്ഷേത്രങ്ങളിലെല്ലാം ഇനി അരങ്ങേറുന്ന പാന ഉത്സവത്തിന് പുതിയ തലമുറയുടെ സാരഥ്യം എങ്ങനെയാകുമെന്നതാണ് ഏവരുടെയും ശ്രദ്ധ
