രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം; മെഗാ പ്രദർശന വിപണന മേളയ്ക്ക് നാളെ തുടക്കം

തൃശൂർ: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ജില്ലാ തല ഉദ്ഘാടനം നാളെ . ആഘോഷങ്ങളുടെ ഭാഗമായി തൃശൂരിൽ നടത്തുന്ന മെഗാ പ്രദർശന വിപണന മേളയ്ക്കും നാളെ തുടക്കമാകും. എന്റെ കേരളം എന്ന് പേരിട്ട മേള തൃശൂർ തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ ഏപ്രിൽ 18 മുതൽ 24 വരെയാണ് നടക്കുക. രാവിലെ 9 മുതൽ രാത്രി 10വരെയാണ് മേള ഉണ്ടായിരിക്കുക.
മേളയോടനുബന്ധിച്ച് കലാ സാംസ്കാരിക പരിപാടികളും സെമിനാറുകളും ചർച്ചകളും നടക്കും. ഒന്നാം വാർഷികാഘോഷത്തിന്റെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം റവന്യൂ ഭവന വകുപ്പ് മന്ത്രി അഡ്വ. കെ രാജനും മെഗാ വിപണന പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും നിർവഹിക്കും.
ഏപ്രിൽ 18 തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ
തേക്കിൻകാട് മൈതാന പരിസരത്ത് വച്ച് ഘോഷയാത്ര
നടക്കും. എന്റെ കേരളം അരങ്ങിൽ എല്ലാ ദിവസവും
വൈകീട്ട് കലാ സാംസ്കാരിക പരിപാടികൾ നടക്കും. 18ന്
പ്രസീത ചാലക്കുടി നയിക്കുന്ന നാടൻ പാട്ട് മേള, 19 ന്
കഥാ പ്രസംഗം, വൈകിട്ട് ഏഴു മുതൽ ജോബ് കുര്യൻ
അവതരിപ്പിക്കുന്ന മ്യൂസിക് ഷോ. 20 ന് വാദ്യകലാ
ഫ്യൂഷൻ, മോഹിനിയാട്ടം എന്നിവ ഉണ്ടാകും.
ഏപ്രിൽ 21 ന് ചവിട്ടു നാടകം, അക്രോബാറ്റിക് ഡാൻസ്, 22ന് ഏകപാത്ര നാടകം. ഗാനമേള. 23 ന് തുള്ളൽ ത്രയം, സമീർ ബിൻസിയുടെ സൂഫി സംഗീതവും ഖവാലിയും എന്നിവ അരങ്ങേറും. സമാപന ദിവസമായ ഏപ്രിൽ 24 ന് നാടകവും ഉണ്ടായിരിക്കും.
രുചി വിഭവങ്ങളുമായി കുടുംബശ്രീ, മിൽമ, കെടിഡിസി, ജയിൽ വകുപ്പ് എന്നിവയുടെ ഫുഡ് കോർട്ട് കേരളത്തെ അറിയാൻ ടൂറിസം പവലിയൻ, എന്റെ കേരളം’ പിആർഡി പവലിയൻ, റോബോട്ടുകൾ ഉൾപ്പെടെയുള്ള ടെക്നോളജി പവലിയൻ, കൃഷി ഔട്ട്ഡോർ ഡിസ്പ്ലേ, വളർച്ചയുടെ കാഴ്ചകളൊരുക്കി കിഫ്ബി പവലിയൻ എന്നിവയും മേളയുടെ ആഘർഷണമാണ്.
