രക്തദാന ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി
ബ്ലഡ് ഡോണേഴ്‌സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന രക്തദാന ബോധവൽക്കരണ ക്യാമ്പയിൻ ബി ഡി കെ മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ കാടാമ്പുഴ മലപ്പുറം ഗവൺമെന്റ് കോളേജിൽ വച്ച് ഉദ്ഘാടനം ചെയ്ത് ആരംഭം കുറിച്ചു.ക്യാമ്പയിന്റെ ഭാഗമായുള്ള ഔദ്യോഗിക പോസ്റ്റർ ജില്ലാ പ്രസിഡന്റ് മലപ്പുറം കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി സബിത മൂഴിക്കലിന് നൽകി പ്രകാശനം ചെയ്തു.
ക്യാമ്പയിന്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസുകൾക്ക് ബി ഡി കെ കോർഡിനേറ്റർ അരുൺ മഞ്ചേരി തുടക്കം കുറിച്ചു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഖദീജ, ബിഡികെ ജില്ലാ ഭാരവാഹികളായ സനൂപ് കോട്ടക്കൽ, നിരഞ്ജന, മുഹമ്മദ് അഫ്സൽ എന്നിവർ പങ്കെടുത്തു.
ലോക രക്തദാതൃ ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ വിവിധ താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ 9 സന്നദ്ധ രക്തദാന ക്യാമ്പുകളിൽ നിന്നായി 454 പേർ രക്തദാനം ചെയ്യുകയും, വിവിധ കോളേജ്, ക്ലബ്ബ് മറ്റു സംഘടനകളുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബോധവൽകരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.