യോഗ പരിശീലക നിയമനം: അഭിമുഖം 24 ന്
![](https://edappalnews.com/wp-content/uploads/2023/07/download-1.png)
![](https://edappalnews.com/wp-content/uploads/2023/07/17adfc27-c70a-4442-a385-a92dccdd3e29-1-1024x1024.jpg)
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വനിതകള്‍ക്കായി നടത്തുന്ന സൗജന്യ യോഗ പരിശീലന പദ്ധതിയിലേക്ക് താത്ക്കാലിക പരിശീലക നിയമനം. ബി.എന്‍.വൈ.എസ്. അല്ലെങ്കില്‍ തത്തുല്യ ബിരുദം (എം.എസ്.സി യോഗ/എം.ഫില്‍ യോഗ) അല്ലെങ്കില്‍ യോഗ അസോസിയേഷനും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലും അംഗീകരിച്ച യോഗ്യതയുള്ളവര്‍ അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലകളുടെ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ഫിറ്റ്‌നസ് കോഴ്‌സ്/ പി.ജി.ഡിപ്ലോമ പാസായവര്‍ അല്ലെങ്കില്‍ സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയും യോഗ അസോസിയേഷന്‍ ഓഫ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമള്ള ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ് (ഡി.വൈ.ടി.) പാസായവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വനിതകള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജൂലൈ 24 ന് ഉച്ചയ്ക്ക് 2.30 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം. ഫോണ്‍: 8921762800.
![](http://edappalnews.com/wp-content/uploads/2025/01/logo.png)