CHANGARAMKULAMLocal news

യോഗയിൽ കേരളത്തിന് അഭിമാനമായി മലപ്പുറം ജില്ലയിൽ നിന്നും രണ്ട് കുരുന്നുകൾ

ചങ്ങരംകുളം: 2021 ജനവരി 31 സമാപിച്ച യോഗാ ഫഡറേഷൻ ഓഫ് ഇന്ത്യയുടെനാഷണൽ യോഗാസനചമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ ‘കേരളത്തിന് വേണ്ടി ‘ കേരളാ സ്പോട്സ് കൗൺസ്സിൽ അംഗീകാരം ഉള്ള കേരള യോഗാ അസോസിയേഷൻ മത്സരിപ്പിച്ചവരിൽ 8to 10 വയസ്സ് പെൺകുട്ടികളുടെ വിഭാഗത്തിൽ വൈഗ ദ്രൗപതി സിൽവർ മെഡലും 10 to 12 ആൺകുട്ടികളുടെ വിഭാഗത്തിൽ അംബരീഷ് കൃഷ്ണനാലാം സ്ഥാനവും നേടി ഇവർ രണ്ട് പേരും ചങ്ങരംകുളം ആര്യാസ് സ്ക്കൂൾ ഓഫ് യോഗയിൽ യോഗാധ്യാപകൻ ആലങ്കോട് സുരേഷിന്റ് കീഴിൽ രണ്ട് വർഷമായി യോഗ പഠിക്കുന്നവരുമാണ് ഇന്ത്യയുടെ 31 സംസ്ഥാനങ്ങളിൽ നിന്നും ഒരോ വിഭാഗത്തിലും 90-ൽ പരം കുട്ടികൾ മത്സരിച്ചതിൽ നിന്നാണ് ഇവർ ഈ നേട്ടം കൊയ്തത് എന്നത് ഏറെ ശ്രദ്ധയമാണ് കേരള യോഗ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: ബാലചന്ദ്രൻ ജനറൽ സെക്രട്ടറി Drരാജഗോപാൽ എസ് ബി.സി സംസ്ഥാന കോഡിനേറ്റർ ജെ എസ് ഗോപൻ കേരള സപോസ് കൗൺസ്സിൽ യോഗാ കോച്ച് കെ.ടി കൃഷ്ണദാസ് എന്നിവർ കുട്ടികളെയും അധ്യാപകനേയും ഫോണിൽ വിളിച്ചു അഭിനന്ദനം അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button