EDAPPAL
യുദ്ധം വേണ്ട എന്ന സന്ദേശവുമായി വി എഫ് സി വെള്ളാളൂർ പ്രീമിയർ ലീഗ് സീസൺ ആറിലെ താരങ്ങൾ
കുമാരനല്ലൂർ : വെള്ളാളൂർ പ്രീമിയർ ലീഗ് സീസൺ ആറ് മത്സരങ്ങളുടെ ഫൈനൽ വേദിയിൽ യുദ്ധത്തിന് എതിരെ ബാനറുമായി വെള്ളാളൂർ പ്രീമിയർ ലീഗ് ഫൈനൽ മത്സരിക്കുന്ന ഡിഫെൻഡേഴ്‌സ് എഫ് സി യും, പീടീസ് എഫ് സി യും ഗ്രൗണ്ടിൽ ഇറങ്ങി നാടിന് മാതൃകയായി.എല്ലാ യുദ്ധങ്ങളും നൽകുന്നത് നാടിന് നാശവും പട്ടിണിയും ആണ് എന്ന് നാം മനസിലാക്കണം എന്നും അത് നൽകുന്നത് തെറ്റായ സന്ദേശം ആണ് എന്നും ക്ലബ് പ്രസിഡന്റ് നഹാസ് എംപി ആമുഖ പ്രസംഗത്തിൽ പറഞ്ഞു .പി ടി അഷറഫ് ,റഫീഖ് എംവി ,മുബഷിർ കെ കെ , തുടങ്ങിയവർ പങ്കെടുത്തു .