ENTERTAINMENT

അഭിനയത്തില്‍ നിന്ന് താത്ക്കാലിക വിശ്രമമെടുത്ത് മമ്മൂട്ടി; ആശങ്കയോടെ ആരാധകര്‍

ചെന്നൈ: അഭിനയത്തില്‍ നിന്ന് താത്ക്കാലിക വിശ്രമമെടുത്ത് സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി. വന്‍ കുടലില്‍ അര്‍ബ്ബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് ഇന്നലെ മുതല്‍ ചെന്നൈയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം റേഡിയേഷന് വിധേയനാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. എന്ന തരത്തിലാണ് വാർത്ത പ്രചരിക്കുന്നത്.

കീമോയുള്‍പ്പെടെ തുടര്‍ ചികിത്സ ആവശ്യമാണോയെന്നും തീരുമാനിക്കും. ശസ്ത്രക്രിയ ആവശ്യമായി വന്നാല്‍ അമേരിക്കയില്‍ പോയി വിദഗ്ധപരിശോധന നടത്താനും ആലോചിക്കുന്നുണ്ട്. ചെന്നൈയിലെ വസതിയില്‍ നിന്നും തേനാംപെട്ടിലുള്ള ആശുപത്രിയില്‍ എന്നും പോയി മടങ്ങത്തക്കവിധമാണ് റേഡിയേഷന്‍ ക്രമീകരിച്ചിട്ടുള്ളതെന്നുമാണ് പ്രചരിക്കുന്ന വാർത്തകൾ.

ഭാര്യ സുല്‍ഫത്ത്, മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍, ഭാര്യ, മകള്‍ സുറുമി, മകളുടെ ഭര്‍ത്താവും ഡോക്ടര്‍ കൂടിയായ മുഹമ്മദ് റെഹാന്‍ സയിദ് തുടങ്ങി കുടുംബാംഗങ്ങള്‍ എല്ലാവരും മമ്മൂട്ടിക്ക് ഒപ്പമുണ്ട്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിക്കുന്നതുപോലെ യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് അദ്ദേഹത്തെ പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കിയ മെഡിക്കല്‍ വിദഗ്ധര്‍ പറഞ്ഞു. മമ്മൂട്ടിക്ക് കാന്‍സര്‍ ആണെന്ന വിധത്തിലുള്ള അഭ്യൂഹങ്ങളും കുടുംബം തള്ളി. കഴിഞ്ഞ കുറച്ച് ദിവസമായി മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവിധ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. മമ്മൂട്ടി പൂര്‍ണ്ണമായും സുഖമായിരിക്കുന്നുവെന്ന് നടനുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണെന്നും ഇവര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

മമ്മൂട്ടിക്ക് ക്യാന്‍സര്‍ ബാധിച്ചതായും ചികിത്സയ്ക്കായി ചിത്രീകരണത്തില്‍ നിന്ന് പിന്മാറിയതായും സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ നിറഞ്ഞിരുന്നു. ഈ ഊഹാപോഹങ്ങള്‍ സത്യമല്ലെന്നും മമ്മൂട്ടി ആരോഗ്യവാനാണെന്നും റംസാന്‍ മാസം കാരണമാണ് അദ്ദേഹം തന്റെ തിരക്കേറിയ ഷെഡ്യൂളില്‍ നിന്ന് ഇടവേള എടുത്തതെന്നും വ്യക്തമാക്കുകയാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹന്‍ലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങും.

https://whatsapp.com/channel/0029Va5fy5TBVJl3BXaBfD31

➖➖➖➖➖➖➖➖➖➖➖
വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക

wa.me/919746334228 

♾️♾️♾️♾️〰️〰️♾️♾️♾️♾️
പൊന്നാനി ന്യൂസ്
https://chat.whatsapp.com/C1vanJshUUN0qicGG3ikQG

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button