യൂത്ത് ഗാഥറിങ്
എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ആസൂത്രണത്തിൽ യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ആശയങ്ങളും, അഭിലാഷങ്ങളും, കാഴ്ചപ്പാടുകളും പങ്കു വെക്കുന്നതിനായി , വരുംകാല പദ്ധതികളിൽ അവയ്ക്ക് കൂടി പ്രാമുഖ്യം നൽകുന്നതിനായി “YouThought” യൂത്ത് ഗാഥറിങ് 21/02/26 കാലത്ത് 10.30 ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ആർ ഗായത്രി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എ പി വിമൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയ്യര്പേഴ്സന്മാരായ ആസ്യാ പറക്കുഴിയിൽ, പദ്മജ ടി , സന്ദീപ് വിജയൻ എന്നിവരും , ബ്ലോക്ക് മെമ്പർമാരായ ഷാജി മാണൂർ, നൗഫൽപിപി , അബ്ദുൽ നാസർ , സൗമ്യ , ബല്കീസ് കൊരണപറ്റ, മുഹമ്മദ് ഹർഷാദ് ഫജർ ബ്ലോക്ക് സെക്രട്ടറി മഞ്ജുഷ KS, എന്നിവർ സംസാരിച്ചു .
പൊതു രംഗത്ത് പ്രവർത്തിക്കുന്ന യുവജന വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, യുവ സംരംഭകർ , മെഡിക്കൽ – എഞ്ചിനീയറിംഗ് രംഗത്തുള്ള യുവജനങ്ങൾ, ബിസിനസ് ചെയ്യുന്നവർ , യുവ അധ്യാപകർ , കലാ-സാംസ്കാരിക രംഗത്തുള്ളവർ , യുവജന ക്ലബ് ഭാരവാഹികൾ , വിവിധ സർവീസ് സെക്ടറുകളിൽ ജോലി ചെയ്യുന്നവർ, എന്നിവരുടെയൊക്കെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു ആശയങ്ങൾ പങ്കുവച്ചു. ബ്ലോക്ക് പഞ്ചായത്തു യുവജനങ്ങൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു യുവജനങ്ങൾ അടക്കം എല്ലാ മേഖലകളെയും ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുകയും പരിഹാരമേകുന്ന നവീന പദ്ധതികൾ നിർദ്ദേശിക്കുകയും ചെയ്ത യുവജനങ്ങളെ പ്രസിഡന്റ് അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്തിന് നേരിട്ട് ചെയ്യാൻ കഴിയുന്നവ അങ്ങിനെയും മറ്റു ലൈൻ ഡിപ്പാർട്ട്മെന്റ്,. വിവിധ തദ്ദേശ വിഭാഗങ്ങൾ ,സർക്കാരുകൾ എന്നിവയുമായി ബന്ധപ്പെട്ടവ ആ തലത്തിലും ബന്ധപ്പെട്ടു നടപ്പിലാക്കാൻ ശ്രമിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു .jn