MALAPPURAM
യൂത്ത് കോൺഗ്രസ് ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചു
മലപ്പുറം : കോട്ടയം മെഡിക്കൽകോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ അമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റി മലപ്പുറത്ത് ആരോഗ്യമന്ത്രിയുടെ കോലംകത്തിച്ച് പ്രതിഷേധിച്ചു. ഡിസിസിയിൽനിന്ന് ആരംഭിച്ച് മലപ്പുറത്തെത്തിയ പ്രതിഷേധം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ ഉദ്ഘാടനംചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. പ്രജിത്ത് അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ രാഹുൽ ജി. നാഥ്, റാഷിദ് ചോല, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ഷെഫീഖ് വടക്കേപ്പുറത്ത്, റഫീഖ് ചോല തുടങ്ങിയവർ സംസാരിച്ചു.