CHANGARAMKULAMLocal news
യൂത്ത് കോൺഗ്രസ് കോക്കൂർ യൂണിറ്റ്ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


ചങ്ങരംകുളം:എസ്എസ്എൽസി പ്ളസ്ടു പരീക്ഷയിൽ കോക്കൂരിൽ നിന്ന് വിജയിച്ച വിദ്യാർത്ഥികളെയും പ്രദേശത്തെ സാമൂഹിക പ്രവർത്തന രംഗത്തെ സാന്നിധ്യമായ രാജീവ് ഗാന്ധി യൂത്ത് സെന്റർ ഓഫിസിൽ വെച്ച് നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് എച്ച്എസ് യൂണിറ്റ് അനുമോദിച്ചു.കെ എസ് യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.അൻഷാദ് കോക്കൂർ അധ്യക്ഷത വഹിച്ചു.വെളിയംകോട് മണ്ഡലം പ്രസിഡന്റ് കാദർ മാമു,വിജയൻ എന്നിവർ പങ്കെടുത്തു
