VATTAMKULAM
യു ഡി എഫ് പതിമൂന്നാം വാർഡ് താന്നിക്കുന്ന് തെരഞ്ഞെടുപ്പ് കൺവെൻഷൻ

വട്ടംകുളം : ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി കഴുങ്കിൽ മജീദിന്റെ വിജയത്തിനായി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ടി .സി ഇബ്രാഹിം അധ്യക്ഷത വഹിച്ച പരിപാടി ഭാസ്കരൻ മേലാറയിൽ നടുവട്ടം ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മുതൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. സുലൈമാൻ തൊണ്ടിയിൽ ടിപി മുഹമ്മദ് ,മൊയ്തു കോലക്കാട്ട് ,ഹാരിസ് മുതുർ ഷൗക്കത്ത് നടുവട്ടം ,ഫായിസ് ,ഹരികുമാർ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. കരുണൻ നടുവട്ടം നന്ദി പറഞ്ഞു .
പതിമൂന്നാം വാർഡിന്റെ തെരഞ്ഞടുപ്പ് കൺവീനറായി സറഫുദ്ധീനേയും ,ചെയര്മാനായി പി കൊച്ചുവിനെയും തെരഞെടുത്തു .













