GULF
യു എ ഇ പൊന്നാനി മണ്ഡലം കെഎംസിസി അഷ്‌റഫ് കോക്കൂരിന് കർമ്മോത്തമ പുരസ്കാരം സമർപ്പിച്ചു

ദുബൈ : പൊതുപ്രവർത്തന രംഗത്ത് അൻപത് വർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന ജനനായകൻ അഷ്‌റഫ് കോക്കൂരിന് യു എ ഇ പൊന്നാനി മണ്ഡലം കെഎംസിസി യുടെ കർമ്മോത്തമ പുരസ്കാരം സമർപ്പിച്ചു. മംസാർ ഫോക്‌ലോർ തിയേറ്ററിൽ ഒക്ടോബർ 26ന് നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പുരസ്കാരം നൽകി.
ഹമീദ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് റഫീഖ് അൽമയാർ സ്വാഗതം പറഞ്ഞു.
അഡ്വ. ഹാരിസ് ബീരാൻ എം.പി, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ, പുത്തൂർ റഹ്‌മാൻ, അൻവർ അമീൻ, മുബാറക്ക് കോക്കൂർ, പി.വി. നാസർ, നിസാർ ചെറവല്ലൂർ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ആശംസകൾ അറിയിച്ചു.













