യു അബൂബക്കർ നിഷ്കളങ്ക പൊതുപ്രവർത്തനത്തിന്റെ മാതൃക വി. എസ്. ജോയ്


എരമംഗലം: പൊതു ജീവിതത്തിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ നേതാവായിരുന്നു യു . അബൂബക്കറെന്നും , ജില്ലയിലെ തന്നെ മികച്ച സഹകാരിയായിരുന്നു അദ്ദേഹമെന്നും ഡി സി. സി
പ്രസിഡന്റ വി .എസ് ജോയ് അഭിപ്രായപ്പെട്ടു . എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ ചേർന്ന നടന്ന യു. അബൂബക്കർ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു. വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് , യു.ഡി. എഫ് . ജില്ലാ ചെയർമാൻ ,
പി.ടി. അജയ് മോഹൻ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് , അഡ്വ. ഇ. സിന്ധു , എം.ഇ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി കടവനാട് മുഹമ്മദ് , ബി.ജെ.പി. സംസ്ഥാന സമിതി അംഗം കെ.കെ. സുരേന്ദ്രൻ ,
വിവിധ സംഘടന നേതാക്കളായ
ടി.എം. സിദ്ധീഖ് , പി. രാജൻ
വി.കെ. എം. ഷാഫി ,
കെ. നാരായണൻ , എ.കെ.മുഹമ്മദുണ്ണി സിദ്ധീഖ് മൗലവി അയിലക്കാട് , എം സി നസീർ , വി.കെ. അബ്ദുൾ ഖാദർ ( ഐ. പി.എസ് ജലീൽ കീടത്തേൽ , കോൺഗ്രസ്സ് നേതാകളായ
സി. ഹരിദാസ് , സെയ്ത് മുഹമ്മദ് തങ്ങൾ , എം.വി. ശ്രീധരൻ മാസ്റ്റർ , ടി.പി. മുഹമ്മദ്, എ.എം രോഹിത്
സിദ്ധീഖ് പന്താവൂർ , സുരേഷ് പൊൽപ്പാക്കര
ടി.കെ. അശറഫ് , മുസ്തഫ വടമുക്ക് തുടങ്ങിയവർ സംസാരിച്ചു . കെ. എം. അനന്തകൃഷ്ണൻ സ്വാഗതവും , പി.രാജാറാം നന്ദിയും പറഞ്ഞു
