Local newsPERUMPADAPP

യുവതിയെ പ്രലോഭിപ്പിച്ച് കുറ്റിപ്പുറം ലോഡ്ജില്‍ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

അശ്ളീല ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നും പരാതി:യുവാവ് അറസ്റ്റില്‍

പെരുമ്പടപ്പ്: യുവതിയെ പ്രലോഭിപ്പിച്ച് കുറ്റിപ്പുറത്തെ ലോഡ്ജിൽ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ പകർത്തി സൈറ്റുകളിൽ അപ്ലോഡ് ചെയ്യെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.പെരിന്തൽമണ്ണ കരിങ്കല്ലത്താണി സ്വദേശി കവരൻകുണ്ടൻ ഹൗസിൽ സുമീർ (24) ആണ് പെരുമ്പടപ്പ് പൊലിസ് പിടിയിലായത്. കുറ്റിപ്പുറത്തുള്ള
ലോഡ്ജിലാണ് പെരുമ്പടപ്പ് പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള യുവതിയെ യുവാവ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.സംഭവത്തിൽ കുറ്റിപ്പുറം പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button