EDAPPAL
യുവതിയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; എടപ്പാൾ സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ
ചങ്ങരംകുളം : സാമൂഹമാധ്യമങ്ങളിലൂടെ
യുവതിയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ കോലൊളമ്പ് സ്വദേശി വെള്ളുവപറമ്പിൽ ഫാറൂഖി(35)നെയാണ് അറസ്റ്റ് ചെയ്തത്.
വിദേശത്തായിരുന്ന പ്രതി നാട്ടിൽ വരുന്നതിനിടെയാണ് അറസ്റ്റ്. ഇയാൾ വിമാനത്താവളത്തിൽ എത്തിയ ഉടൻ എയർ പോർട്ട് എമിഗ്രേഷൻ വിഭാഗം പൊലീസിന് വിവരം നൽകുകയായിരുന്നു. പൊലീസ് സംഘം വിമാനത്താവളത്തിലെത്തി അറസ്റ്റ് രേഖപ്പെടുത്തി.