KERALA

യുവജനങ്ങളിലെ മദ്യപാനം; മന്ത്രി ​ഗോവിന്ദൻ മാസ്റ്ററെ പിന്തുണച്ച് ഡിവൈഎഫ്ഐ

വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാരാണെന്ന് പ്രസം​ഗിച്ച എക്സൈസ് മന്ത്രി എം.വി.​​ ഗോവിന്ദൻ മാസ്റ്ററെ പിന്തുണച്ച് ഡിവൈഎഫ്ഐ രം​ഗത്തെത്തി. എക്സൈസ് മന്ത്രി ഇക്കാര്യം പറഞ്ഞത് നല്ല അർത്ഥത്തിൽ മാത്രമാണ്. മന്ത്രി ഉദ്ദേശിച്ചത് യുവജന സമൂഹത്തിനിടയിൽ വർദ്ധിച്ചുവരുന്ന അമിത മദ്യപാനത്തെയാണ്. ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിക്കാനുള്ള അവകാശം മന്ത്രി എം.വി.​​ ഗോവിന്ദൻ മാസ്റ്റർക്കുണ്ടെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

ഈ വിഷയത്തിൽ എക്സൈസ് മന്ത്രിയെ ട്രോളി കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായെത്തി. താങ്കൾ ഡിവൈഎഫ്ഐ പരിപാടികൾക്ക് മാത്രം പങ്കെടുക്കുന്നതു കൊണ്ടുള്ള തോന്നലാണിതെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം. വിദ്യാർത്ഥി യുവജന സംഘടനകളിൽ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണെന്നും പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാൻ സാധിക്കണമെന്നുമായിരുന്നു മന്ത്രിയുടെ പ്രസം​ഗം. അന്താരാഷ്ട്രാ മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിക്കെതിരെയുള്ള ബോധവത്കരണം ശക്തിപ്പെടുത്തണം. ഇപ്പോള്‍ നടത്തുന്നതിന്റെ പത്തിരട്ടി നടത്തണം. നൂറു ശതമാനം കുട്ടികളിലേക്കും ലഹരി വിരുദ്ധ പ്രവര്‍ത്തനമെത്തിക്കണം. വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ സഹായം ഇതിന് വേണ്ടി തേടാം. എന്നാല്‍ വിദ്യാര്‍ത്ഥി യുവജന സംഘടനയില്‍ വലിയൊരു വിഭാഗവും കുടിയന്മാരാണ്. അവര്‍ക്ക് കുടിക്കുകയോ കുടിക്കാതിരിക്കുകയോ ചെയ്യാം. സ്വയം കുടിക്കാതിരിക്കുന്ന ബോധ്യത്തിലേക്ക് അവരെ എത്തിക്കുകയെന്നതാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണ്. കടൽ മാർഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്നെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം, ഒരു ബോട്ടിൽ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കേരളത്തിന് പുറമെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടൽ മാർഗം മയക്കുമരുന്നെത്തുന്നതായാണ് വിവരമെന്നും മന്ത്രി വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button