Categories: NATIONAL

യുപിയില്‍ കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനുള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസ്; സംഭവ സ്ഥലത്തേക്ക് പ്രതിപക്ഷ നേതാക്കള്‍ക്ക് വിലക്കും അറസ്റ്റും.വ്യാപക പ്രതിഷേധം തുടരുന്നു.

&NewLine;<p class&equals;"wp-block-paragraph">യുപിയില്‍ കര്‍ഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് കുമാര്‍ ടേനിയുടെ മകന്‍ ആശിഷ് മിശ്രയുള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസ്&period; ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്&period; യുപി സംഭവത്തില്‍ പ്രതിഷേധിച്ച് മരിച്ചവരുടെ മൃതദേഹവുമായി റോഡ് ഉപരോധിക്കുകയാണ് കര്‍ഷകര്‍&period; ലഖിംപുരിലേക്ക് തിരിച്ച ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ട്&period; അതിനിടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി&period; അപകടത്തില്‍ പരുക്കേറ്റ് പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 14 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു&period; എന്നാല്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍&period; പ്രതിഷേധത്തിനെത്തിയ കര്‍ഷര്‍ക്കുനേരെ ബോധപൂര്‍വം വാഹനമിടിച്ചുകയറ്റുകയായിരുന്നു എന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഉള്‍പ്പെടെ ഉന്നയിക്കുന്ന ആരോപണം&period; ഇതുമായി ബന്ധപ്പെട്ട പരാതി ജില്ലാ മജിസ്ട്രേറ്റിനും നല്‍കിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേസമയം യുപിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കുറ്റപ്പെടുത്തിയാണ് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയത്&period; ലഖിംപൂര്‍ഖേരിയില്‍ അപകടമുണ്ടായ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായതായി യുപി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു&period; കല്ലേറില്‍ നിയന്ത്രണം വിട്ട വാഹനമാണ് കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്&period; വാഹനമിടിച്ച് ബിജെപി പ്രവര്‍ത്തകര്‍ മരിച്ചതും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ പൊലീസ് തടയുകയാണ്&period; കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെയും അറസ്റ്റ് ചെയ്തു&period; അര്‍ധരാത്രിയില്‍ ലഖിംപൂര്‍ ഖേരിയിലേക്ക് തിരിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞിരുന്നു&period; തുടര്‍ന്ന് പ്രിയങ്ക കാല്‍നടയായി മുന്നോട്ടുനീങ്ങുകയായിരുന്നു&period; നൂറ് കണക്കിന് പ്രവര്‍ത്തകരും പ്രിയങ്കയ്ക്കൊപ്പം നടന്നു&period; പിന്നീട് വാഹനത്തില്‍ പോകാന്‍ പ്രിയങ്കയ്ക്ക് പൊലീസ് അനുവാദം നല്‍കി&period; എന്നാല്‍&comma; ലഖിംപൂര്‍ ഖേരിയില്‍ എത്തും മുന്‍പ് പ്രിയങ്കയെ പൊലീസ് തടഞ്ഞ് സീതാപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു&period; കാല്‍നട യാത്രക്കൊടുവില്‍ ലഖിംപൂര്‍ ഖേരിയിലെത്തിയ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു&period;<br>സംഭവത്തില്‍ തന്റെ മകന് പങ്കില്ലെന്ന് വിശദീകരിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര ഇന്നലെ രംഗത്തെത്തിയിരുന്നു&period; ഇതിനെ എതിര്‍ക്കുന്നതാണ് എഫ്ഐആര്‍&period;വഹനവ്യൂഹത്തില്‍ തന്റെ മകന്‍ ഇല്ലായിരുന്നുവെന്നും ഉണ്ടായിരുന്നെങ്കില്‍ ജീവനോടെ പുറത്തുവരില്ലായിരുന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു&period; അക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശിശുദിനം വിവിധ പരിപാടികളുമായി എസ്.എം ഇംഗ്ലീഷ് സ്കൂൾ

ചങ്ങരംകുളം: ശിശു ദിനത്തോടനുബന്ധിച്ച് എസ്.എം ഇംഗ്ലീഷ് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നെഹ്‌റുവിന്റെ വേഷം ധരിച്ചെത്തിയ വിദ്യാർഥികൾ ആഘോഷത്തിന് കൗതുകവും…

5 minutes ago

അങ്കണവാടിയിലെ കുരുന്നുകൾക്കൊപ്പം ശിശുദിനം ആഘോഷിച്ച് എ.യു.പി.എസ് നെല്ലിശ്ശേരി ഗൈഡ്സ് യൂണിറ്റ്

എടപ്പാൾ | ശിശുദിനത്തോടനുബന്ധിച്ച് എ.യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ അങ്കണവാടിയിലെ കുരുന്നുകൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു. പി.ടി.എ. വൈസ്…

11 minutes ago

ഫുജൈറ വാഹനാപകടം; മലയാളി കുടുംബത്തെ സന്ദർശിച്ച് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി

ഫുജൈറ: 14 പേരുടെ മരണത്തിനിടയാക്കിയ ഫുജൈറ വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്ന് അംഗങ്ങളെ നഷ്ടപ്പെട്ട മലയാളി പ്രവാസി സിദ്ദിഖ് തുപ്പിലിക്കാട്ട് മൊയ്തീന്റെ…

2 hours ago

കാണി-മാർസ് ചലച്ചിത്രോൽസവം നാളെ സമാപിക്കും

ചങ്ങരംകുളം :-കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാണി- മാർസ് ചലച്ചിത്രോൽസവം ചങ്ങരംകുളം ‘മാർസ് സിനിമാസി’ൽ ആരംഭിച്ചു. ചലച്ചിത്രോത്സവത്തിൻ്റെ ഉദ്ഘാടനം…

2 hours ago

സെക്ടർ കൗൺസിൽ സമാപിച്ചു

എടപ്പാൾ :-ജീവിതമാവുക എന്ന പ്രമേയത്തിൽ എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എടപ്പാൾ സെക്ടർ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു.കേരള മുസ്ലിം…

2 hours ago

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ച മുതൽ കാടഞ്ചേരിയിൽ

എടപ്പാൾ: എടപ്പാൾ ഉപജില്ലാ കേരള സ്കൂൾ കലോത്സവം (2026–27) നവംബർ 16 മുതൽ 19 വരെ കാടഞ്ചേരി ഗവ. ഹയർ…

15 hours ago