യുഡിഎഫ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനത്തിലെ അപാകത ചൂണ്ടിക്കാട്ടി യുഡിഎഫ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.പഞ്ചായത്ത് രാജ് നിയമത്തെയും ഇലക്ഷൻ കമ്മീഷൻ മാനദണ്ഡങ്ങൾ മറികടന്നും നടത്തിയ വാർഡ് വിഭജനം നേരത്തെ യുഡിഎഫ് ചോദ്യം ചെയ്തിരുന്നു.അതിനെ തുടർന്ന് യുഡിഎഫ് നൽകിയ അപ്പീൽ പരിഗണിച്ച് സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിറ്റി നാല് അതിരുകൾ കൃത്യമായി നിശ്ചയിച്ചു ഉത്തരവിറക്കുകയും ചെയ്തിരുന്നു.എന്നാൽ ഈ ഉത്തരവ് പരിഗണിക്കാതെ ചിലരാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി പ്രസ്തുത വാർഡിലെ കരട് വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ച് വോട്ടർമാരെ മനപ്പൂർ മറ്റൊരു വാർഡിലേക്ക് നീക്കം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം.ഇതിനെതിരെ യുഡിഎഫ് പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കളക്ടർ, സംസ്ഥാന ഇലക്ഷൻ കമ്മീഷൻ, എന്നിവർക്ക് പരാതി നൽകുകയും, കേരള ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടതിൽ തെറ്റായ കാര്യങ്ങളും അതിർത്തിയായി ഇല്ലാത്ത റോഡും കാണിച്ചാണ് വിശദീകരണം നൽകുന്നതെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചതെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.ഈ വിഷയത്തിൽ പരിഹാരം കാണുന്നതുവരെ നിയമ പോരാട്ടം തുടരുമെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു.നാഹിർ ആലുങ്ങൾ,അഷറഫ് കാട്ടിൽ, കെ മുരളീധരൻ, എ വി അബ്ദ്രു,നരണിപ്പുഴ മുഹമ്മദാലി, എം പി ബഷീർ, വി പി ഉമ്മർ കെ സി അലി,അഷറഫ് പള്ളിക്കര, അഡ്വക്കറ്റ് മുഹമ്മദ് നിയാസ്,സുലൈമാൻ,അനീഷ് തുടങ്ങിയവർ ഉപരോധ സമരത്തിൽ പങ്കെടുത്തു
