KERALA

യുജിസി നെറ്റ്: പുതുക്കിയ പരീക്ഷ തീയതി പ്രഖ്യാപിച്ചു

ന്യൂ ഡൽഹി : പൊങ്കൽ, മകര സംക്രാന്തിയെ തുടര്‍ന്ന് മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ജനുവരി 15ന് നടക്കേണ്ടിയിരുന്ന പരീക്ഷകൾ ജനുവരി 21, 27 തീയതികളിലായി നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ജനുവരി 21 ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും, ജനുവരി 27 ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6 വരെയുമാണ് പരീക്ഷ നടത്തുന്നത്.മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, നിയമം, ഇലക്ട്രോണിക് സയന്‍സ്, പരിസ്ഥിതി ശാസ്ത്രം അടക്കം 17 വിഷയങ്ങളിലെ പരീക്ഷയാണ് മാറ്റിവെച്ചത്. പുതുക്കിയ അഡ്മിറ്റ് കാര്‍ഡ് ഉടന്‍ പുറത്തിറക്കും. ugcnet.nta.ac.in സന്ദര്‍ശിച്ച് അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button