World
യുഎസിൽ ഇനി പേപ്പർ സ്ട്രോകൾ വേണ്ട, പ്ലാസ്റ്റിക് മതി; എക്കോ-ഫ്രണ്ട്‌ലി സ്ട്രോകൾ നിരോധിക്കുമെന്ന് ട്രംപ്.

പ്ലാസ്റ്റിക് ഉപയോഗം വീണ്ടും പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചുള്ള വിവാദകരമായ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. പേപ്പർ സ്ട്രോകൾ ഉപയോഗിക്കാൻ ബൈഡൻ ഭരണകൂടം എടുത്ത തീരുമാനം പരിഹാസ്യകരമാണെന്ന് ട്രംപ് ആരോപിച്ചു.
“പ്ലാസ്റ്റിക്കിലേക്ക് തിരിച്ചുപോകൂ” എന്ന മുദ്രാവാക്യത്തോടെ പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള നടപടി താൻ അടുത്തിടപാടുകളിലൂടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ട്രംപ് വ്യക്തമാക്കി
ഭക്ഷ്യവ്യാപാര മേഖലയിലെയും വിതരണ ശൃംഖലകളിലെയും പ്ലാസ്റ്റിക് സ്ട്രോകൾ പതിയെ ഒഴിവാക്കാനായിരുന്നു ബൈഡൻ സർക്കാരിന്‍റെ പദ്ധതി. എന്നാല്‍, ഇത് റദ്ദാക്കുന്നതിനുള്ള നിർദേശം ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് ഉത്തരവ് അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ട്രംപ് അറിയിച്ചു.
