EDAPPALLocal news

അറാമത് യൂ എഇ വളയംകുളം കൂട്ടായ്മ “പരസ്പരം” കുടുംബസൗഹൃദസംഗമം ജനുവരി 22ന്

ദുബൈ: യുഎഇയിലെ വളയംകുളം പ്രദേശത്തുകാരുടെ കൂട്ടായ്മയായ “പരസ്പരം”, ജനുവരി 22ന് ഞായറാഴ്ച്ച കാലത്ത് 9മണി മുതൽ വൈകുന്നേരം 6മണി വരെ ദുബൈ ക്രീക്ക് പാർക്കിൽ വെച്ച് കുടുംബസൗഹൃദസംഗമം സംഘടിപ്പിക്കുന്നു.

ആറാം തവണയാണ് ഇത്തരത്തിലൊരു കൂട്ടായ്മ സംഘടിപ്പിക്കപ്പെടുന്നത്.
യുഎഇയിലെ വളയംകുളം പ്രദേശത്തെ വ്യക്തികളും കുടുംബങ്ങളുമാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്.

കുടുംബങ്ങളും ബാച്ചിലേഴ്സുമടക്കം നൂറ്റിയമ്പതോളം ആളുകൾ പങ്കെടുക്കുന്ന പ്രോഗ്രാമിൽ ഒരു ദിവസം മുഴുവനും കലാകായിക മത്സരങ്ങളും നാട്ടുവർത്തമാനങ്ങളും നാടിന്റെ ഓർമ്മ പുതുക്കലുമൊക്കെയായി സജീവമാകും.

കാലത്ത് 9മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും.തുടർന്ന് ലളിതമായ ഉദ്ഘാടന പരിപാടിയും നാട്ടുവർത്തമാനങ്ങളും കഴിഞ്ഞ്, 11മണിയോടെ കുട്ടികളുടെ മത്സരപരിപാടികളുണ്ടാകും.

ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ഷഹീർ ഉദ്ഘാടനം ചെയ്യുന്ന പ്രോഗ്രാമിൽ പ്രവാസികളായ വളയംകുളത്തെ പ്രതിഭകളേയും, നാൽപ്പത് വർഷം പൂർത്തീകരിച്ച പ്രവാസികളേയും ആദരിക്കും.ഈയിടെ മരണപ്പെട്ട സക്കീർ അനുസ്മരണം ചടങ്ങിന്റെ ഭാഗമാകും.
പ്രവാസം അവസാനിപ്പിച്ചു പോകുന്ന മജീദ്.പിവി, അഷ്റഫ് വളയംകുളം എന്നിവർക്കുള്ള യാത്രയയപ്പും ഉദ്ഘാടന പരിപാടിയിൽ നടക്കും.

1മണിക്ക് ഉച്ചഭക്ഷണത്തിന് ശേഷം, മത്സരപരിപാടികൾ തുടരും.വൈകീട്ട് കമ്പവലി മത്സരത്തോടെ സമാപനം കുറിക്കുന്ന സംഗമത്തിൽ വിജയികൾക്കുള്ള സമ്മാനദാനവും നടക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്ന വളയംകുളം യുഎഇ പ്രവാസികൾക്ക് താഴെ കൊടുത്ത നമ്പറിൽ സംഘാടകരെ വിളിച്ചു കൂടുതൽ വിവരങ്ങൾ അറിയാം.
0557669700, 0529658186

സംഘാടക സമിതി യോഗത്തിൽ അംഗങ്ങളായ നസീർ.എം.കെ, ഹമീദ്.പിവി, യൂസുഫ് കോക്കൂർ, അലി.കെ.വി, ഷംനാസ്.പിപി, ബഷീർ.കെവി, ജാബിർ.ടി.എം, അനീഷ്, സാക്കിത്ത്, സാബിത്ത്, ഫൈസൽ, ഖമറുദ്ധീൻ, അൽയസഹ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button