CHANGARAMKULAMLocal news
യുഎഇയിലുള്ള പള്ളിക്കുന്ന് പ്രവാസികളുടെ കൂട്ടായ്മയായ ഒരുമ ഈദ് മീറ്റും കുടുംബ സംഗമവും അജ്മാനിൽ നടന്നു.


ചങ്ങരംകുളം : യുഎഇയിലുള്ള പള്ളിക്കുന്ന് പ്രവാസികളുടെ കൂട്ടായ്മയായ ഒരുമ ഈദ് മീറ്റും കുടുംബ സംഗമവും അജ്മാനിൽ നടന്നു. മുതിർന്നവർക്കും കുട്ടികൾക്കുമായി വ്യത്യസ്ത തരം കലാകായിക മത്സരങ്ങൾ അരങ്ങേറി. ഫുട്ബോൾ വടംവലി മത്സരങ്ങൾ പ്രോഗ്രാമിന് മികവേകി. കൂട്ടായ്മയുടെ സ്ഥാപക പ്രസിഡണ്ട് കെ. പി കുഞ്ഞുമോൻ ഹാജി,ട്രഷറർ എ.കെ അബ്ദുൽ ഹക്കീം, എന്നിവരെ ചടങ്ങിൽ ആദരിച്ചു.പ്രസിഡന്റ് കെ. വി സൈഫുദ്ദീൻ, ഭാരവാഹികളായ അബ്ദുള്ള ടി.കെ, അഷറഫ് ഇ.വി, അനസ് എൻ, ഇസ്മായിൽ, ശിഹാബ് പള്ളിക്കുന്ന്, റഷീദ് എ, കെ. ചന്ദ്രൻ,ജിഷാദ്, ഷെഫീഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി













