യുഎഇയിലും ഇനി ഫോൺപേ; രണ്ട് പ്രധാന ലൈസൻസുകൾക്ക് അനുമതി

&NewLine;<p class&equals;"wp-block-paragraph">ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വലിയ സാന്നിധ്യമായ ഫോൺപേ ഇനി യുഎഇയിലും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു&period; യുഎഇ സെൻട്രൽ ബാങ്ക് രാജ്യത്ത് പേയ്‌മെന്റ് സേവനങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ രണ്ട് പ്രധാന ലൈസൻസുകൾക്ക് തത്വത്തിൽ അനുമതി നൽകിയതോടെയാണ് കമ്പനിയുടെ അന്താരാഷ്ട്ര വിപുലീകരണത്തിന് പുതിയ വഴിതുറന്നത്&period; റീട്ടെയിൽ പേയ്‌മെന്റ് സേവനങ്ങൾ&comma; കാർഡ് സ്‌കീമുകൾ&comma; സ്റ്റോർഡ് വാല്യു ഫെസിലിറ്റീസ് എന്നിവയുമായി ബന്ധപ്പെട്ട ലൈസൻസുകൾക്കാണ് നിലവിൽ തത്വത്തിലുള്ള അംഗീകാരം ലഭിച്ചിരിക്കുന്നത്&period;പ്രാഥമിക നിയന്ത്രണ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയെങ്കിലും യുഎഇയിൽ വാണിജ്യാടിസ്ഥാനത്തിൽ സേവനങ്ങൾ ആരംഭിക്കുന്നതിന് സെൻട്രൽ ബാങ്കിന്റെ അന്തിമ അംഗീകാരം ആവശ്യമാണ്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അന്തിമ അനുമതി കൂടി ലഭിക്കുന്നതോടെ യുഎഇ ഫോൺപേയുടെ ആദ്യ അന്താരാഷ്ട്ര വിപണിയായി മാറും&period; അന്തിമ അനുമതി ലഭിച്ച ശേഷം യുഎഇയിലെ ബാങ്കുകൾ&comma; പേയ്‌മെന്റ് സേവനദാതാക്കൾ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും ഫോൺപേയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുക&period; പ്രാദേശിക ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളുമായി കമ്പനിയുടെ സാങ്കേതിക സംവിധാനങ്ങൾ സംയോജിപ്പിക്കുന്നതിനുള്ള നടപടികളും ഇതിന്റെ ഭാഗമായി ഉണ്ടാകും&period;യുഎഇയുടെ ആഭ്യന്തര ഡിജിറ്റൽ പേയ്‌മെന്റ് ശൃംഖലകളായ &OpenCurlyQuote;ആനി’ &lpar;Aani&rpar;&comma; &OpenCurlyQuote;ജയ്‌വാൻ’ &lpar;Jaywan&rpar; എന്നിവയുമായി സഹകരിക്കുന്നതിനുള്ള സാധ്യതകളും ഫോൺപേ പരിഗണിക്കുന്നുണ്ട്&period; നിലവിൽ എൻപിസിഐയുടെ പങ്കാളിത്തത്തിലൂടെ ഇന്ത്യൻ സഞ്ചാരികൾക്ക് യുഎഇയിലെ ചില ക്യുആർ കോഡുകൾ സ്കാൻ ചെയ്ത് യുപിഐ വഴി പണമടയ്ക്കാൻ കഴിയുന്നുണ്ട്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാൽ പുതിയ ലൈസൻസുകൾ ലഭിക്കുന്നതോടെ യുഎഇ വിപണിയിൽ കൂടുതൽ വിപുലമായ രീതിയിൽ സേവനങ്ങൾ അവതരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം&period; സാംസ്കാരികപരിപാടികൾ കണ്ടെത്തുകഇന്ത്യയിൽ 70 കോടിയിലധികം ഉപയോക്താക്കളും ഏകദേശം അഞ്ച് കോടി വ്യാപാരികളുമുള്ള ഫോൺപേയ്ക്ക് യുഎഇയിലേക്കുള്ള ഈ പ്രവേശനം അന്താരാഷ്ട്ര തലത്തിലെ ആദ്യ വലിയ ചുവടുവയ്പ്പാണ്&period; അതിവേഗം വളരുന്ന യുഎഇയുടെ ഡിജിറ്റൽ പേയ്‌മെന്റ് വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിനൊപ്പം ഇന്ത്യയ്ക്ക് പുറത്തേക്കുള്ള ബിസിനസ് വ്യാപനത്തിനും ഈ നീക്കം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചൂര മീനിൽ വിരയെന്ന വാർത്ത; ഇന്ത്യൻ തീരങ്ങളിൽ ആശങ്കയ്ക്ക് വകയില്ലെന്ന് സിഎംഎഫ്ആർഐ

കൊച്ചി: ബ്രസീലിലെ ചൂര മീനിൽ വിരകൾ കണ്ടെത്തിയെന്ന വാർത്തകളുടെ പേരിൽ ആശങ്ക വേണ്ടെന്നും ഇന്ത്യൻ തീരങ്ങളിൽ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്നും…

35 minutes ago

ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശിയും’രാഷ്ട്രപതിയില്‍ നിന്ന് മികച്ച മലയാള ചിത്രത്തിന് അവാര്‍ഡ് ഏറ്റ് വാങ്ങി താമര്‍

ചങ്ങരംകുളം:ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശി താമര്‍.മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ചേലക്കടവ്…

42 minutes ago

ചങ്ങരംകുളത്ത് അപകടം വരുത്തി പരിഭ്രാന്തി പരിത്തിയ കാര്‍ നാട്ടുകാര്‍ തടഞ്ഞു’കാര്‍ ഓടിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍

ചങ്ങരംകുളത്ത് അപകടം വരുത്തി പരിഭ്രാന്തി പരത്തിയ കാര്‍ യാത്രികരെ നാട്ടുകാര്‍ പിടികൂടി ചങ്ങരംകുളം പോലീസിന് കൈമാറി.ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ…

51 minutes ago

ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്

മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി ട്രായ്. ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും എസ്എംഎസിനും മാത്രം പ്രത്യേക റീചാർജ് പ്ലാനുകൾ നൽകാൻ ട്രായ്…

4 hours ago

72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ച് രാഷ്ട്രപതി; മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ച് മമ്മൂട്ടി

ഗുജറാത്തിലെ കൊവാഡിയയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു 72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച നടനുള്ള ദേശീയ…

4 hours ago

മലവെള്ളപ്പാച്ചിലിൽ മരണം ആറായി; കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി; തെരച്ചിൽ ദൗത്യം അവസാനിച്ചു..!

നിലമ്പൂർ പൂക്കോട്ടുംപാടം ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. ടി.കെ. ഉന്നതി സ്വദേശി സജിതയുടെ…

4 hours ago