EDAPPALLocal news
യാസ്പൊ ബാലവേദിയുടെ കുട്ടികൂട്ടം ബാലോത്സവത്തിന് തുടക്കമായി


കുട്ടികൂട്ടം ബാലോത്സവം ദ്വിദിന ക്യാമ്പ് തുടക്കമായി. എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡണ്ട്പി കെ അനാമിക അധ്യക്ഷത വഹിച്ചു. ബാലവേദി പരിപ്രേക്ഷ്യം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.പി വാസുദേവൻ മാസ്റ്റർ,അവതരിപ്പിച്ചു. അഡ്വക്കേറ്റ് കെ വിജയൻ, വാർഡ് മെമ്പർ ക്ഷമ റഫീഖ്, ഗ്രന്ഥശാല സമിതി കൺവീനർ പി. പി വിജയൻ,പി.വി കുമാരൻ, ഗിരീഷ് മാസ്റ്റർ, തങ്കം ടീച്ചർ, ഷബീബ്,കെ. സുന്ദരൻ, ഷിബിൻ കെ എന്നിവർ സംബന്ധിച്ചു. തുടർന്ന് വിവിധ സെഷനുകളിലായി അജിൻലിയു,ദേവരാജൻ ആനക്കര, ദീപക്ക് ദിവാകർ, വിനീഷ, മുരുകേശൻ എന്നിവർ പങ്കെടുത്തു. ബാലവേദി സെക്രട്ടറി ഇഷാൽ ഇബാദീ സ്വാഗതവും രുദ്ര നന്ദിയും പറഞ്ഞു.
