CHANGARAMKULAM

യാത്രയിലെ അക്ഷര വെളിച്ചം:ഓട്ടോ ഡ്രൈവർ മുരളിയെ പട്ടാമ്പി ജനമൈത്രിപോലീസ് ആദരിച്ചു

ചാലിശ്ശേരി:വായന ദിനത്തിനോടുനുബന്ധിച്ച് ഓട്ടോ യാത്രക്കിടെ ജീവൻ നൽകുന്ന അക്ഷരങ്ങളുടെ അറിവുകൾ രചനകളാക്കിയ ഓട്ടോ ഡ്രൈവർ ഓങ്ങലൂർ മരുതൂർ പുലാശേരിക്കര മുരളിയെ പട്ടാമ്പി ജനമൈത്രി പോലീസ് ആദരിച്ചു.വായിച്ചു വളരുവാൻ പുതിയ സമൂഹം പിറകോട്ട് നടക്കുമ്പോഴാണ് സഞ്ചരിക്കുന്ന പാതയിലെ അതിരുകളില്ലാത്ത അനുഭവങ്ങളെ ക്കുറിച്ച് നൂറ്റിയൻപത് രചനകൾ എഴുതി മുരളി വ്യതസ്ഥനാക്കുന്നത്.പുതിയ തലമുറക്ക് പ്രചോദനമാകുവാൻ എഴുതിയ നോവലുകളിൽ സ്വപ്ന തുല്യമായ മൂന്ന് നോവലുകൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് വായിച്ച് മുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന ഗ്രാമവാസികളുടെ മുരളി ചേട്ടൻ.പട്ടാമ്പി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ് എച്ച് ഒ പ്രശാന്ത് ക്ലിന്റ് മുരളിയെ പുസ്തകം നൽകി ആദരിച്ചു.എസ്.ഐ ബിന്ദുലാൽ,എ.എസ്.ഐമാരായ അജിത് കുമാർ, സന്ധ്യ, ജനമൈത്രി ബിറ്റ് ഓഫീസർ വിനേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേശ്വരി, സിവിൽ പോലീസ് ഓഫീസർ ഷമീർ, സി ആർ ഒ സുബ്രമണ്യൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button