യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു
പൊന്നാനി: കെ എസ് ടി യു പൊന്നാനി ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈ അധ്യായന വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കും അനധ്യാപകർക്കും യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു. പരിപാടി കെ പി സി സി ജനറൽ സെക്രട്ടറി നൗഷാദ് അലി ഉദ്ഘാടനം ചെയ്തു.
വിരമിക്കുന്ന കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഇ.പി.എ. ലത്തീഫ്, എവി. അബ്ദുൽ ഹമീദ്, മുഹമ്മദ് മുസ്തഫ ടി.പി, റാബിയ കെ.കെ, സുബൈദ പി.പി, സീനത്ത് പി.എം എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കൂടിയായ നഗരസഭ കൗൺസിലർ യു. മുനീബ് മുഖ്യാതിഥിയായിരുന്നു.
കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.എ. ഗഫൂർ അനുമോദന പ്രസംഗവും ജില്ലാ ജനറൽ സെക്രട്ടറി സഫ്ദറലി വാളൻ മുഖ്യപ്രഭാഷണവും നടത്തി. ഫത്താഹ് പൊന്നാനി, നബീൽ രണ്ടത്താണി, വി.കെ. ശബീർ, അബ്ദുൽ ജബ്ബാർ കെ.കെ, ഉബൈദ് മാസ്റ്റർ, റാസി, അക്മൽ, ഉമർ, ഷമീല ടി, റംല കെ, ഷഹനാസ്, ആയിഷ പി.എം, ബൾക്കീസ് എന്നിവർ ആശംസകൾ അർപ്പിച്ചു.