ചങ്ങരംകുളം: ആലങ്കോട് കൃഷിഭവനിൽ നിന്നും ട്രാൻസ്ഫറായി പോകുന്ന ഉദ്യോഗസ്ഥർക്ക് യാത്രയയപ്പും അനുമോദന സദസും സംഘടിപ്പിച്ചു. ആലംകോട് കൃഷിഭവൻ പരിധിയിലെ പാടശേഖരസമിതികളും കർഷകരുമാണ് പരിപാടി സംഘടിപ്പിച്ചത്. ചെയ്യാനൂർ സ്കൂളിൽ നടന്ന പരിപാടി ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി ഷഹീർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ശരീഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കരുണാകരൻ, മെമ്പർമാരായ സുജിത സുനിൽ, ചന്ദ്രമതി, നിംന, വിനീത, ശശി പുകേപ്പുറത്ത്, മൈമൂന ഫാറൂഖ്, സുനിത, തസ്നി, നന്നംമുക്ക് കൃഷി ഓഫീസർ വൃന്ദ, ആലങ്കോട് കൃഷി അസിസ്റ്റന്റ് മനോജ്, കർഷകരായ കൃഷ്ണൻ നായർ, സതീശൻ കോക്കൂർ, ഉമ്മർ പള്ളിക്കര, സുഹൈർ എറവറാംകുന്ന്,സീനത്ത് കോക്കൂർ,അബ്ദുള്ള മാളിയേക്കൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കൃഷിഭവനിലെ ഉത്തരവാദിത്തങ്ങൾ കൃത്യതയോടെ നിർവഹിക്കുകയും കർഷകരോട് വളരെ അടുത്തിടപെടുകയും കർഷകരുടെ ആവശ്യങ്ങൾ പരിഹരിച്ച് കൊടുക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരായിരുന്നു ഇവരെന്ന് യോഗം അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരായ വിനോദ് പി. വി, വിജിത്ത് പി വി, സുബീഷ് എൻ പി എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ചടങ്ങിൽ പങ്കെടുത്തവർക്ക് കർഷകർ കൃഷി ചെയ്ത വെള്ളരി വിതരണം ചെയ്തു.