KERALA
യാത്രക്കിടെ കാർ കത്തിനശിച്ചു.
കൊട്ടിയം: വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങവെ മാരുതി കാർ കത്തി നശിച്ചു. മുഖത്തല മുരാരി ജങ്ഷനടുത്ത് തിങ്കളാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. കുറ്റിക്കാട്ട് വീട്ടിൽ രാജേഷ് സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. വീട്ടിൽ നിന്ന് റോഡിലേക്ക് വാഹനം ഓടിച്ചു വരവെ ബാറ്ററിയിൽ നിന്നും പുക ഉയരുന്നതായി കണ്ടതോടെ രാജേഷ് വാഹനത്തിൽനിന്ന് ഇറങ്ങി. പെട്ടെന്ന് തീ ആളിപ്പടർന്ന് കാർ പൂർണമായി കത്തിനശിച്ചു. കൊല്ലത്തു നിന്ന് ഒരു യൂനിറ്റ് അഗ്നിരക്ഷ സേന എത്തിയാണ് തീ അണച്ചത്.