യാത്രക്കാർക്ക് തുണയായി എസ്.വൈ.എസ്. ഇഫ്താർ ഖൈമകൾ

എടരിക്കോട് : വിശുദ്ധ റംസാനിൽ യാത്രക്കാർക്ക് ഇഫ്താർ ഒരുക്കി എസ്.വൈ.എസ്. ഇഫ്താർ ഖൈമകൾ. ‘വിശുദ്ധ റംസാൻ ആത്മവിശുദ്ധിക്ക്’ എന്ന തലക്കെട്ടിൽ കേരള മുസ്‍ലിം ജമാഅത്തിനു കീഴിൽ പ്രസ്ഥാന കുടുംബം ആചരിക്കുന്ന റംസാൻ കാമ്പയിന്റെ ഭാഗമായാണ് എസ്.വൈ.എസ്. ഇഫ്താർ ഖൈമകൾ ഒരുക്കുന്നത്. 11 സോൺ കേന്ദ്രങ്ങളിൽ 15 ഖൈമകളിലായി രണ്ടായിരത്തോളം യാത്രക്കാർക്കാണ് ഇഫ്താർ നൽകുന്നത്. ഇഫ്താർ ഖൈമയുടെ ഉദ്ഘാടനം സോൺ കേന്ദ്രങ്ങളിൽ ജില്ലാ ഭാരവാഹികൾ നിർവഹിച്ചു.
എടപ്പാൾ സോണിൽ ചങ്ങരംകുളം, പൊന്നാനി സോണിൽ പൊന്നാനി കെ.എസ്.ആർ.ടി.സി., എൻ. എച്ച്. ആനപ്പടി, വളാഞ്ചേരി സോണിൽ വളാഞ്ചേരി ടൗൺ (കോഴിക്കോട് റോഡ്), പുത്തനത്താണി സോണിൽ പുത്തനത്താണി ടൗൺ, കോട്ടയ്ക്കൽ സോണിൽ ചങ്കുവെട്ടി ജങ്ഷൻ, തിരൂർ സോണിൽ താഴെപ്പാലം, പെരിന്തല്ലൂർ, താനൂർ സോണിൽ ദേവധാർ ടോൾ ജങ്ഷൻ, പരപ്പനങ്ങാടി സോണിൽ പരപ്പനങ്ങാടി (ഓവർ ബ്രിഡ്‌ജ് ജങ്ഷൻ), തിരൂരങ്ങാടി സോണിൽ കൊളപ്പുറം (എയർപോർട്ട് റോഡ്) തേഞ്ഞിപ്പലം സോണിൽ യൂണിവേഴ്സിറ്റി, തലപ്പാറ, ചെങ്ങാനി, വേങ്ങര സോണിൽ എൻ.എച്ച്. കൂരിയാട് എന്നിവിടങ്ങളിലാണ് ഇഫ്താർ ഖൈമകൾ ഒരുക്കിയിരിക്കുന്നത്
