ചങ്ങരംകുളം:മാസങ്ങൾക്ക് ശേഷം സംസ്ഥാന പാതയിലെ കുഴി അടക്കാന്‍ അധികൃതർ എത്തി.തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിലെ ജില്ല അതിർത്തിയായ കടവല്ലൂർ പാടത്ത് തകർന്നു കിടന്ന റോഡാണ് അധികൃതര്‍ അടച്ചത്.മലപ്പുറം ഭാഗത്തു നിന്ന് തൃശ്ശൂരിലേക്ക് പ്രവേശിക്കുന്ന റോഡിൻ്റെ മദ്യഭാഗത്താണ് 6 മാസങ്ങൾക്ക് മുമ്പ് ചെറിയ കുഴി രൂപപ്പെട്ടത്. പിന്നീട് ഇത് വലിയ ഗർത്തമായി മാറുകയായിരുന്നു.ഏറെ വാഹന തിരക്കുള്ള പാതയിലെ തകർന്ന റോഡിൻ്റെ അവസ്ഥ നിരവധി തവണ പത്ര – ദൃശ്യ മാധ്യമങ്ങൾവാർത്ത നൽകിയിരുന്നു.ചെറുതും വലുതുമായുള്ള നിരവധി അപകടങ്ങളാണ് ഇവിടെ ദിനംപ്രതി നടന്നിരുന്നത്. ഇരുചക്ര യാത്രികരാണ് ഇവിടെ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെട്ടിരുന്നത്. വളരെ വൈകിയാണെങ്കിലും കുഴികൾ അടച്ച് വലിയ അപകട ഭീഷണി ഒഴിവായതിന്റെ ആശ്വാസത്തിലാണ് യാത്രക്കാരും പ്രദേശവാസികളും
എടപ്പാൾ: യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാറഞ്ചേരി സ്വദേശി റഹീം മേച്ചേരി (45) ആണ് തൂങ്ങി മരിച്ച നിലയിൽ…
ഒളിവിലുള്ള ഐബി ഉദ്യോഗസ്ഥനെ കണ്ടാത്താന്‍ കഴിയാതെ പൊലീസ്.. തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ സഹപ്രവര്‍ത്തകനും സുഹൃത്തുമായ…
ദമാം | ഹൃദയാഘാതം മൂലം മലപ്പുറം എടപ്പാള്‍ സ്വദേശി മലയാളി സഊദിയിലെ അബഹയില്‍ മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ കോസ്റ്റര്‍…
ആലത്തിയൂർ: ഭരണഭൂരിപക്ഷം ഉപയോഗിച്ച് പാര്‍ലിമെന്റ് പാസാക്കിയെങ്കിലും ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യ ലംഘനവുമായ വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ലെന്ന് പി.ഡി.പി. സംസ്ഥാന…
പൊന്നാനി: മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും, കരിമണൽ കമ്പനിയായ സിഎംആർൽ ഉും കോടികളുടെ വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് എസ്എഫ്ഐഒ കുറ്റപത്രം…
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെതാണ് നിർദേശം.…