CHANGARAMKULAMLocal news

യാത്രക്കാരുടെ ആശങ്ക ഒഴിവായി; സംസ്ഥാന പാതയിലെ കടവല്ലൂരില്‍ റോഡിലെ കുഴി അടച്ചു

ചങ്ങരംകുളം:മാസങ്ങൾക്ക് ശേഷം സംസ്ഥാന പാതയിലെ കുഴി അടക്കാന്‍ അധികൃതർ എത്തി.തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിലെ ജില്ല അതിർത്തിയായ കടവല്ലൂർ പാടത്ത് തകർന്നു കിടന്ന റോഡാണ് അധികൃതര്‍ അടച്ചത്.മലപ്പുറം ഭാഗത്തു നിന്ന് തൃശ്ശൂരിലേക്ക് പ്രവേശിക്കുന്ന റോഡിൻ്റെ മദ്യഭാഗത്താണ് 6 മാസങ്ങൾക്ക് മുമ്പ് ചെറിയ കുഴി രൂപപ്പെട്ടത്. പിന്നീട് ഇത് വലിയ ഗർത്തമായി മാറുകയായിരുന്നു.ഏറെ വാഹന തിരക്കുള്ള പാതയിലെ തകർന്ന റോഡിൻ്റെ അവസ്ഥ നിരവധി തവണ പത്ര – ദൃശ്യ മാധ്യമങ്ങൾവാർത്ത നൽകിയിരുന്നു.ചെറുതും വലുതുമായുള്ള നിരവധി അപകടങ്ങളാണ് ഇവിടെ ദിനംപ്രതി നടന്നിരുന്നത്. ഇരുചക്ര യാത്രികരാണ് ഇവിടെ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെട്ടിരുന്നത്. വളരെ വൈകിയാണെങ്കിലും കുഴികൾ അടച്ച് വലിയ അപകട ഭീഷണി ഒഴിവായതിന്റെ ആശ്വാസത്തിലാണ് യാത്രക്കാരും പ്രദേശവാസികളും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button