യാത്രക്കാരനെ ഇടിച്ച് നിർത്താതെ പോയ ബൈക്ക് യാത്രികരുടെ ചിത്രം പുറത്ത് വിട്ട് പോലിസ്

എടപ്പാൾ: യാത്രക്കാരനെ ഇടിച്ച് നിർത്താതെ പോയ ബൈക്ക് യാത്രികരുടെ ചിത്രം പുറത്ത് വിട്ട് പൊന്നാനി പോലിസ്.
കഴിഞ്ഞ ഏപ്രിൽ ഒന്നാം തിയ്യതി ഉച്ചയ്ക്ക് ശേഷം 03.30 മണിക്ക് പൊന്നാനി കുണ്ടുകടവ് ജംഗ്ഷൻ ഭാഗത്ത് വച്ച് അമിത വേഗതയിൽ വന്ന സ്കൂട്ടർ മാറഞ്ചേരി സ്വദേശിയായ 64 കാരനെ ഇടിച്ചു തെറിപ്പിച്ചു വണ്ടി നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ കാലിനു ഗുരുതര പരിക്ക് പറ്റിയ ആൾ ചികിത്സയിലാണന്നും. ഇക്കാര്യത്തിന് പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് . സംഭവത്തിന്റെ CCTV ദൃശ്യങ്ങൾ പരിശോധിച്ചതിൽ ലഭിച്ച പ്രതികളുടെ ചിത്രം
പുറത്ത് വിട്ടത്. ഫോട്ടോയിൽ കാണുന്ന ആളുകളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ താഴെപ്പറയുന്ന നമ്പറുകളിൽ അറിയിക്കുണമെന്ന് പോലീസ് അറിയിച്ചു.
ഇൻസ്‌പെക്ടർ ഓഫ് പോലീസ് പൊന്നാനി -9497987168
സബ് ഇൻസ്‌പെക്ടർ – 9497980679
SCPO അഷറഫ് – 9946210329
