CHANGARAMKULAMLocal news

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യ അവസരത്തിൽ തന്നെ എ ഗ്രേഡ് നേടിഋതുനന്ദ

തിരുവനന്ദപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
ആദ്യമായി പങ്കെടുത്ത ഋതുനന്ദയ്ക്ക് എ ഗ്രേഡ് ലഭിച്ചു. എച്ച്.എസ് വിഭാഗം
നാടോടിനൃത്തത്തിലാണ് നാല് ക്ലസ്റ്ററുകളിലായി ജില്ലാ കലോത്സവങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിനാല് കലാപ്രതിഭകൾക്കൊപ്പം മത്സരിച്ച്
ഋതുനന്ദ എ ഗ്രേഡ് നേടിയെടുത്തത്.
വിവിധ കലോത്സവങ്ങളിൽ മോണോ ആക്ട്, കുച്ചുപ്പുടി, നാടോടിനൃത്തം എന്നിവയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് പ്രതിഭ തെളിയിച്ച ഈ കലാകാരി
എടപ്പാൾ മോഡേൺ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആലങ്കോട് എന്ന കൊച്ചുഗ്രാമത്തെ
സ്വന്തം പ്രതിഭ കൊണ്ട് അടയാളപ്പെടുത്തിയ ഋതുനന്ദ സുമേഷ് വട്ടംകുളത്തിൻ്റെ ശിക്ഷണത്തിലാണ് നാടോടിനൃത്തം പഠിച്ചത്. ആലങ്കോട് തെക്കേതിൽ ധന്യമണികണ്ഠൻ്റെയും ബി.മണികണ്ഠൻ്റെയും മകളാണ് കുമാരി ഋതുനന്ദ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button