CHANGARAMKULAMLocal news

മോഹനേട്ടൻ സ്മാരക ട്രസ്‌റ്റ് അനുസ്മരണ പുരസ്കാരം പാണക്കാട് സാ ദിഖലി ശിഹാബ് തങ്ങൾക്ക് സമര്‍പ്പിച്ചു

ചങ്ങരംകുളം:മോഹനേട്ടൻ സ്മ‌ാരക ട്രസ്‌റ്റ് അനുസ്മരണ പുരസ്കാരം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് സമര്‍പ്പിച്ചു.വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ എര മംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും പുര സ്കാരസമർപ്പണവും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് ഡികെ ശിവകുമാര്‍ പുരസ്കാരവിതരണം നടത്തി.വിവിധ മേഖലകളിൽ മികവു പുലര്‍ത്തിയവരെയും ചടങ്ങില്‍ പുരസ്കാരം നല്‍കി.ചാത്തനാത്ത് അച്യുതനുണ്ണി,ജി യോ മാറഞ്ചേരി,ചിത്ര ഗോപിനാഥ് ,മഠപ്പാട്ട് അബൂബക്കർ,മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് നിലമ്പൂർ എന്നിവർക്കുള്ള പ്രത്യേക പുരസ്‌കാരങ്ങള്‍ ഡികെ ശിവകുമാര്‍ വിതരണം ചെയ്തു.തുടര്‍ന്ന് നടന്ന ഉദ്ഘാടന പ്രസംഗം ഡോക്ടര്‍ അബ്ദുസമദ് സമദാനി എംപി പരിഭാഷപ്പെടുത്തി.മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ രമേശ് ചെന്നിത്തല,പികെ കുഞ്ഞാലിക്കുട്ടി,എം.കെ.രാഘവൻ എംപി,പിപി.സുനീർ എംപി, എംഎൽ എമാരായ പി.നന്ദകുമാർ, എ.പി. അനിൽകുമാർ,ആലംകോട് ലീലാകൃഷ്ണന്‍,പിടി അജയ് മോഹന്‍,അഷറഫ് കോക്കൂര്‍ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button