KERALA

മോന്‍സണ്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ വിട്ടു

മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ രണ്ട് വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി.
കസ്റ്റഡി നീട്ടണം എന്ന ക്രൈംബ്രാഞ്ച് ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തു. മോന്‍സന്റെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ല. ഇല്ലാത്ത പണം കണ്ടെത്താന്‍ കസ്റ്റഡി നീട്ടരുത്. മോന്‍സനെതിരായ ആരോപണം അടിസ്ഥാനരഹിതമാണ്. വീട്ടില്‍ കുറച്ച് സാധനങ്ങള്‍ ഉണ്ടാക്കിവച്ചെന്നല്ലാതെ വില്‍പ്പനയ്ക്ക് ശ്രമിച്ചിട്ടില്ല. ഈ ആരോപണത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍, ക്രൈംബ്രാഞ്ചിന്റെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു.
പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. 2018 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button