MALAPPURAM
മോട്ടോർ വാഹന വകുപ്പ് മലപ്പുറം ജില്ലയിൽ ഇ-ചലാൻ അദാലത്ത് സംഘടിപ്പിക്കുന്നു

മലപ്പുറം ∙ മോട്ടർ വാഹന വകുപ്പ് ജില്ലയിൽ ഇ–ചലാൻ അദാലത്ത് നടത്തുന്നു. ട്രാഫിക്കുമായി ബന്ധപ്പെട്ട് തയാറാക്കിയിട്ടുള്ള ചലാനുകളും എഐ ക്യാമറ പിഴകളും ഓൺലൈനായി അടയ്ക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് അദാലത്ത് നടത്തുന്നത്. ട്രാഫിക് ഫൈനുകൾ ഒറ്റത്തവണയായി അടച്ചു തീർപ്പാക്കാനും സാധിക്കും.
മലപ്പുറം റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലും ജില്ലയിലെ മറ്റു സബ് ആർടി ഓഫിസുകളിലും 19ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് അദാലത്ത്.
വാഹന ഉടമകൾക്കു വാഹനത്തിനു ട്രാഫിക് പിഴ ഉണ്ടോ എന്നറിയുന്നതിനും ഇങ്ങനെ തീർപ്പാകാതെ കിടക്കുന്ന പിഴകൾ അടയ്ക്കുന്നതിനും അവസരം പ്രയോജനപ്പെടുത്താമെന്നു മലപ്പുറം റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ ബി.ഷെഫീഖ് അറിയിച്ചു.
