MALAPPURAM

മോട്ടോർവാഹനവകുപ്പ് ജീവനക്കാർ പ്രതിഷേധിച്ചു

മോട്ടോർവാഹനവകുപ്പിലെ സ്പെഷ്യൽ റൂൾ നിയമവിരുദ്ധമായി പരിഷ്കരിച്ച് മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രമോഷനുകൾ സാങ്കേതിക ജീവനക്കാർക്ക് നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ നേതൃത്വത്തിൽ ജില്ലയിൽ മലപ്പുറം, തിരൂർ, തിരൂരങ്ങാടി, നിലമ്പൂർ, പെരിന്തൽമണ്ണ, പൊന്നാനി എന്നിവിടങ്ങളിൽ പ്രതിഷേധയോഗങ്ങൾ നടത്തി.

മിനിസ്റ്റീരിയൽ ജീവനക്കാരുടെയും സാങ്കേതിക ജീവനക്കാരുടെയും പ്രമോഷനുകൾക്ക് 2:1 എന്ന അനുപാതം 8:1 ആക്കിയാണ് സ്പെഷ്യൽ റൂൾ നിയമവിരുദ്ധമായി പരിഷ്കരിച്ചത്. നിയമസഭാ സബ്ജക്ട് കമ്മിറ്റിയെ അറിയിക്കാതെ എക്സിക്യൂട്ടീവ് ഉത്തരവ് ഇറക്കിയത് നിയമലംഘനമാണെന്ന് അറിയിച്ചു. മോട്ടോർവാഹനവകുപ്പ് രൂപീകരിച്ചതുമുതൽ നിലവിലുണ്ടായിരുന്നതും സുപ്രീം കോടതി അംഗീകരിച്ചതുമായ അനുപാതമാണ് അട്ടിമറിച്ചതെന്ന് സംഘടന ആരോപിച്ചു.

മലപ്പുറം ആർ ടി ഓഫീസിൽ ചേർന്ന പ്രതിഷേധ യോഗം സോണൽ സെക്രട്ടറി ദീപക് കെ, പൊന്നാനിയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രിയ, തിരൂരിൽ ജില്ലാ പ്രസിഡന്റ് സഖിൽ, തിരൂരങ്ങാടിയിൽ ജില്ലാ സെക്രട്ടറി നജീബ്, പെരിന്തൽമണ്ണയിൽ സംസ്ഥാന കമ്മിറ്റിയംഗം രാജീവ്, നിലമ്പൂരിൽ സംസ്ഥാന കമ്മിറ്റിയംഗം സതീഷ് കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button