MALAPPURAM

മോട്ടോര്‍ വാഹന വകുപ്പ് ഏറനാട് താലൂക്ക് ജനകീയ സദസ്സ് തിങ്കളാഴ്ച മലപ്പുറത്ത്

ഏറനാട് താലൂക്കിലെ ഗ്രാമവാസികൾ നേരിടുന്ന യാത്രാ ക്ലേശം പരിഹരിക്കാനും താലൂക്കിലെ ബസ് സർവീസ് കാര്യക്ഷമമാക്കാനുമായി മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജനകീയ സദസ്സ് തിങ്കളാഴ്ച (ആഗസ്റ്റ് 19) മലപ്പുറത്ത് വെച്ച് നടക്കും. രാവിലെ പത്തിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ജനകീയ സദസ്സ് പി കെ ബഷീർ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പി ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിക്കും. അഡ്വ. യുഎ ലത്തീഫ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തും. പുതിയ ബസ് റൂട്ട് സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിക്കും.

ഏറനാട് താലൂക്കിലെ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് മെമ്പർമാർ, മുനിസിപ്പൽ കൗൺസിലർമാർ, വില്ലേജ് ഓഫീസർമാർ, തഹസിൽദാർമാർ, പോലീസ്, നാഷണൽ ഹൈവേ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, സ്വകാര്യ ബസ് സർവീസ് സംഘടന ഭാരവാഹികൾ, കെ.എസ്.ആർ.ടി.സി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, തൊഴിലാളി സംഘടന നേതാക്കൾ, പൊതുജനങ്ങൾ തുടങ്ങിയവർ ജനകീയ സദസ്സിൽ പങ്കെടുക്കണമെന്നും ബന്ധപ്പെട്ടവർ റൂട്ട് പ്രൊപോസലുകൾ സമർപ്പിച്ച് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മലപ്പുറം ആർ.ടി.ഒ പി.എ നസീർ അഭ്യർത്ഥിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button