Categories: KERALA

മോചനം ഇനിയും നീളും; അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റിവെച്ചു.

സൗദി ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് മാറ്റി വെയ്ക്കുന്നത്. ഈ മാസം 18 ലേക്കാണ് മാറ്റിയത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും. 18 വർഷമായി സൗദി ജയിലിൽ കഴിയുകയാണ് അബ്ദുറഹീം.കഴിഞ്ഞ 8 തവണയും കേസ് നീട്ടി വെച്ചപ്പോൾ, അതിനുള്ള കാരണം നിയമ സഹായ സമിതിയോ അഭിഭാഷകരോ വിശദീകരിച്ചിട്ടില്ല. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30-ന് ഓൺലൈൻ വഴിയാണ് കോടതി കേസ് പരിഗണിച്ചത്. സൌദി ബാലൻ കൊല്ലപ്പെട്ട കേസിൽ 2006-ൽ ജയിലിലായ അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത് കഴിഞ്ഞ വർഷം ജൂലൈ രണ്ടിനാണ്. മലയാളികൾ സ്വരൂപിച്ച് നല്കിയ 15 മില്യൺ റിയാൽ മോചന ദ്രവ്യമായി സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയ ശേഷമാണ് വധശിക്ഷ റദ്ദാക്കിയത്. 8 മാസത്തോളമായി ജയില് മോചനത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ്.

Recent Posts

എസ്.വൈ.എസ്. എടപ്പാൾ സോൺ സാന്ത്വനസ്‌പർശം

ചങ്ങരംകുളം: സമൂഹത്തിൽ വേദന അനുഭവിക്കുന്നവർക്കും നിരാലംബർക്കും ആശ്രയമാകാൻ സാന്ത്വനം പ്രവർത്തകർ സജ്ജരാകണമെന്നും യൂണിറ്റുകളിൽ സാന്ത്വനകേന്ദ്രങ്ങൾ ഉൾപ്പെടെ ജനോപകാര പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും…

11 hours ago

‘ലഹരിക്ക് പകരം ഉപയോഗിക്കുന്ന ഗുളിക നൽകിയില്ല’; മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾ

‘ലഹരിക്ക് പകരം ഉപയോഗിക്കുന്ന ഗുളിക നൽകിയില്ല’; മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾ നെയ്യാറ്റിൻകരയിൽ അപ്പോളോ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്തു.…

11 hours ago

സമരം ശക്തമാക്കാൻ ആശാ വർക്കർമാർ; മാർച്ച് 17ന് സെക്രട്ടറിയേറ്റ് ഉപരോധം

തിരുവനന്തപുരം: വേതന വർധനവ് അടക്കം ആവശ്യപ്പെട്ടുള്ള സമരം ശക്തിപ്പെടുത്താൻ ആശമാരുടെ തീരുമാനം. മാർച്ച് 17ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. നിയമലംഘന സമരം…

11 hours ago

ആശമാർക്ക് 21,000 വേതനം നൽകണം; വിഷയം പാർലമെന്റിൽ ഉന്നയിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ

ആശ വർക്കർമാരുടെ സമരം പാർലമെന്റിൽ ഉന്നയിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ. നിലവിലുള്ള 7000 രൂപക്ക് പകരം ആശ വർക്കർമാർക്ക് 21,000…

11 hours ago

മാതൃകയായി വീണ്ടും കേരളം; ഹൃദ്യത്തിലൂടെ 8000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ്…

11 hours ago

ല​ഹ​രി​ക്കെ​തി​രെ മ​ണ്ണാ​ർ​ക്കാ​ട്ട് ചേ​ർ​ന്ന മൂ​വ് ജ​ന​കീ​യ കൂ​ട്ടാ​യ്മ എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ണ്ണാ​ർ​ക്കാ​ട്: നി​രോ​ധി​ത ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മൊ​രു​ക്കാ​ൻ മ​ണ്ണാ​ർ​ക്കാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന…

18 hours ago