കൊണ്ടോട്ടി

മൊറയൂരിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാദ്യം

കൊണ്ടോട്ടി – മലപ്പുറം റോഡിൽ മൊറയൂർ വാലഞ്ചേരി അങ്ങാടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കാറും സ്വകാര്യ ബസ്സും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മേലാറ്റൂർ സ്വദേശികളായ ബാസില, സക്കീല മണ്ണാർക്കാട് മുക്കണം സ്വദേശിയായ സിയാസ് എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്.

കരിപ്പൂർ എയർപോർട്ടിൽ പോയി മടങ്ങി വരികയായിരുന്ന കാറും, മഞ്ചേരി കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടസമയത്ത് കാറിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്.

കാർ നിയന്ത്രണം വിട്ട് ബസ്സിന് നേരെ വന്ന് ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും ചേർന്നാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മൂന്നുപേരും മരണപ്പെട്ടു.

പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button