CHANGARAMKULAM
മൈനർ ഇറിഗേഷൻ സെക്ഷൻ ഉദ്ധ്യോഗസ്ഥർ നരണിപ്പുഴ പുഴയോരം സന്ദർശിച്ചു
എരമംഗലം:മൈനർ ഇറിഗേഷൻ സെക്ഷൻ ഉദ്ധ്യോഗസ്ഥർ നരണിപ്പുഴ പുഴയോരം സന്ദർശിച്ചു.കിസാൻ ജനത സംസ്ഥാന കമ്മിറ്റി അംഗം അയിരൂർ മുഹമ്മദാലി നരണിപ്പുഴയിലെ മണൽതിട്ട നീക്കം ചെയ്ത് പുഴയുടെ ആഴം കൂട്ടണമെന്ന് ആവശ്യപ്പെട്ട് കൃഷി വകുപ്പ് മന്ത്രി പ്രസാദ്,മണ്ഡലം എം.എൽ.എ നന്ദകുമാർ എന്നിവർക്ക് സമർപ്പിച്ച നിവേദനത്തിന്റ ഫലമായാണ് മൈനർ ഇറിഗേഷൻ സെക്ഷൻ അണ്ടത്തോട്,ചങ്ങരംകുളം എഇ കാർത്തിക,ഓവർസീയർ സരിത എന്നിവർ പ്രദേശം സന്ദർശിച്ചത്.നാല്പതു വർഷത്തോളം കൃഷി ചെയ്യാതെ തരിശായി കിടന്നിരുന്ന പ്രദേശത്ത് ഇത്തവണ പച്ചക്കറി കൃഷി ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിക്കും എംഎൽഎ കും നിവേദനം നൽകിയത്.