EDAPPALLocal news
മേൽപ്പാലത്തിന് അടിയിൽ ശൗചാലയം നിർമ്മിക്കും
എടപ്പാൾ: മേൽപ്പാലത്തിന് അടിയിൽ ആറ് ടോയ്‌ലെറ്റുകൾ അടങ്ങുന്ന ശൗചാലയം നിർമ്മിക്കുമെന്നും പാർക്കിംഗ് സൗകര്യവും
ഉണ്ടാകുമെന്ന് എംഎൽഎ കെ ടി ജലീൽ. ഒക്ടോബർ അവസാനതോടെ മേൽപ്പാലത്തിന്റെ പണി പൂർത്തീകരിച്ച നാടിന് സമർപ്പിക്കാൻ ആകുമെന്ന ഉത്തമ ബോധ്യമുണ്ടെന്നും എം എൽ എ പറഞ്ഞു. എടപ്പാൾ മേൽപ്പാലവും കഞ്ഞിപ്പുര മൂടാൽ ബൈപ്പാസും യാഥാർഥ്യമാകുന്നതോടെ ദീർഘദൂര യാത്രക്കാരുടെ ഗതാഗതക്കുരുക്കിനും സമയനഷ്ടത്തിനും പരിഹാരമാകുമെന്നും
മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കും നാട്ടുകാർക്കും പ്രയാസം നേരിട്ടെങ്കിലും വികസനത്തിനൊപ്പം നിൽക്കുകയാണ് അവർ ഉണ്ടായതെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച കാലത്ത് സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.