മെസ്സിയും അര്‍ജന്റീനയും ഒക്ടോബര്‍ 25ന് കേരളത്തിലെത്തും
![](https://edappalnews.com/wp-content/uploads/2025/01/b9e93c86-aeb1-45b8-a31d-d8054c6f01c8.jpg)
ലയണൽ മെസ്സിയും അര്‍ജന്റീന ടീമും ഈ വര്‍ഷം ഒക്ടോബര്‍ 25ന് കേരളത്തിലെത്തും. നവംബര്‍ രണ്ടു വരെ മെസ്സി കേരളത്തില്‍ തുടരുമെന്ന് കായികമന്ത്രി വി.അബ്ദു റഹിമാൻ വ്യക്തമാക്കി. അര്‍ജന്‍ന്റീന ടീം കേരളത്തില്‍ രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കും. കൂടാതെ ആരാധകരുമായി സംവദിക്കാന്‍ പൊതുവേദിയും ഒരുക്കും. 20 മിനിറ്റ് സംവദിക്കാമെന്ന് മെസ്സി സമ്മതിച്ചതായി മന്ത്രി വ്യക്തമാക്കി.
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ വൈകാതെ കേരളത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്കു കൊണ്ടുവരാൻ സംസ്ഥാന കായിക വകുപ്പ് നടത്തിവരുന്ന ശ്രമങ്ങൾക്കു പിന്നാലെയാണ് പ്രഖ്യാപനം.
ഖത്തർ ലോകകപ്പിൽ കിരീടമുയർത്തിയ അർജന്റീന, ഇന്ത്യയിൽ സൗഹൃദമത്സരം കളിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ അറിയിച്ചിരുന്നു. മത്സരത്തിനുള്ള ചെലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ അസോസിയേഷൻ ഈ ക്ഷണം നിരാകരിച്ചു. ഇതറിഞ്ഞ കേരള കായികമന്ത്രി വി. അബ്ദുറ്ഹിമാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ചു. കായികമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അർജന്റീന ഫുട്ബോൾ ടീം ഇന്ത്യയിലേക്ക് വരാൻ സമ്മതമറിയിച്ചിരുന്നു. 2022-ലെ ലോകകപ്പ് നേട്ടത്തിനുശേഷം അർജന്റീന ഫുട്ബോൾ അസോസിയേഷൻ കേരളത്തെ പരാമർശിച്ച് ആരാധകർക്ക് നന്ദിയറിയിച്ചിരുന്നു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)